NIT GOA: പ്രൊഫസർ തസ്തികയിൽ 28 ഒഴിവുകൾ, അവസാന തീയതി സെപ്റ്റംബർ 30 !

ആകെ 28 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
National Institute of Technology Goa
National Institute of Technology Goa has invited applications for 28 faculty positions across various departmentsfile
Edited By:
Updated on
2 min read

ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT Goa) വിവിധ വിഭാഗങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 28 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30

National Institute of Technology Goa
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

ഒഴിവുകളുടെ വിശദാംശങ്ങൾ

അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്-II / I – 16 ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്

  • മെക്കാനിക്കൽ എൻജിനീയറിങ്

  • സിവിൽ എൻജിനീയറിങ്

  • ഫിസിക്സ്

  • കെമിസ്ട്രി

  • മാത്തമാറ്റിക്സ്

  • ഇംഗ്ലീഷ്

National Institute of Technology Goa
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

അസോസിയേറ്റ് പ്രൊഫസർ – 8 ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്

  • മെക്കാനിക്കൽ എഞ്ചിനീയറിങ്

  • സിവിൽ എഞ്ചിനീയറിങ്

പ്രൊഫസർ – 4 ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്

  • മാത്തമാറ്റിക്സ്

  • ഇംഗ്ലീഷ്

National Institute of Technology Goa
കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

യോഗ്യത

  • അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി നിർബന്ധമാണ്.

  • ബിരുദം മുതലുള്ള മുൻ യോഗ്യതകളിൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ 10-പോയിന്റ് സ്കെയിലിൽ കുറഞ്ഞത് 6.5 CGPA അല്ലെങ്കിൽ 60 ശതമാനം മാർക്ക് വേണം.

  • പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്-I തസ്തികകൾക്ക് ബന്ധപ്പെട്ട അധ്യാപന/ഗവേഷണ പ്രവൃത്തിപരിചയവും ആവശ്യമാണ്.

  • അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്-II തസ്തികയ്ക്ക് പി.എച്ച്.ഡി മതിയാകും. പ്രവൃത്തിപരിചയം നിർബന്ധമല്ല.

National Institute of Technology Goa
ശബരിമലയിൽ ജോലി നേടാം; ITI മുതൽ യോഗ്യത, വിശദമായി അറിയാം !

ശമ്പളം

  • പ്രൊഫസർ: 1,59,100 രൂപ

  • അസോസിയേറ്റ് പ്രൊഫസർ: 1,39,600 രൂപ

  • അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്-I: 1,01,500 രൂപ

  • അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്-II: 70,900 രൂപ

അപേക്ഷിക്കേണ്ട വിധം

അപേക്ഷ NIT ഗോവയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്. ഒരു തസ്തികയ്ക്കും ഒരു വിഭാഗത്തിനും പ്രത്യേകം അപേക്ഷ നൽകണം.

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി സെപ്റ്റംബർ 30, 2026 വൈകിട്ട് 5 മണി. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും ഒക്ടോബർ 7, 2026 വൈകിട്ട് 5 മണിക്ക് മുമ്പ് തപാൽ മാർഗം സ്ഥാപനത്തിൽ ലഭിക്കത്ത രീതിയിൽ അയക്കണം.

National Institute of Technology Goa
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഒക്ടോബർ 30 വരെ അപേക്ഷിക്കാം !
National Institute of Technology Goa
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
Summary

National Institute of Technology Goa (NIT Goa) has invited applications for 28 faculty positions including Assistant Professor Grade-II/Grade-I, Associate Professor and Professor across various departments. Candidates with a relevant PhD and the required academic qualifications and experience can apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com