

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ nbe.edu.in വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അഭ്യര്‍ത്ഥനകളും കണക്കിലെടുത്താണ് തീയതിയില്‍ മാറ്റം വരുത്തിയതെന്ന് ബോര്‍ഡ് അറിയിച്ചു.
നേരത്തെ ഓഗസ്റ്റ് 27ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നായിരുന്നു ഏജന്‍സി അറിയിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം ഓഗസ്റ്റ് 24ലേക്ക് മാറ്റിയിരുന്നുവെങ്കിലും, അടിയന്തര സാഹചര്യങ്ങള്‍ കാരണം ഇത് വീണ്ടും ഓഗസ്റ്റ് 25-ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. 30ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തുടനീളം 340 നഗരങ്ങളിലെ 1,300ലധികം കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.
വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട് എടുത്ത് പരീക്ഷാ ഹാളില്‍ ഹാജരാക്കണം. പരീക്ഷാ കേന്ദ്രം, സമയം, മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates