സിവിൽ എഞ്ചിനീയർമാർക്ക് നിരവധി അവസരങ്ങൾ; എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല; ഈ ഒരു മാനദണ്ഡം മാത്രം

അപേക്ഷകരുടെ പരമാവധി പ്രായം 34 വയസ്സാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. ഒക്ടോബർ 4 മുതൽ അപേക്ഷകൾ സമർപ്പിക്കാം. നവംബർ 3 ആണ് അവസാന തീയതി.
Engineering Recruitment 2025
NHIDCL Deputy Manager Civil Engineering Recruitment 2025 Apply for 34 Vacancies special arrangement
Updated on
1 min read

സിവിൽ എഞ്ചിനീയർമാർക്ക് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (NHIDCL) അവസരം. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രധാന സർക്കാർ സ്ഥാപനമാണിത്. NHIDCL ഡെപ്യൂട്ടി മാനേജർ (സിവിൽ എഞ്ചിനീയറിങ് ) വിഭാഗത്തിലേക്കാണ് നിയമനം നടത്തുന്നത്.

34 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 50,000 മുതൽ 1,60,000 രൂപ ശമ്പളമായി ലഭിക്കും.

Engineering Recruitment 2025
സബ്-ഇൻസ്പെക്ടറാകാൻ അവസരം; മികച്ച ശമ്പളം,3073 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ എഞ്ചിനീയറിങിൽ ബിരുദം നേടിയിരിക്കണം.

2023, 2024, 2025 ഈ വർഷങ്ങളിൽ ഏതെങ്കിലും ഒന്നിൽ സിവിൽ എഞ്ചിനീയറിംഗിൽ ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്) പരീക്ഷയിൽ യോഗ്യത സ്കോർ നേടിയിരിക്കണം.

Engineering Recruitment 2025
കേരള കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്ഡി, 26 വിഷയങ്ങളിൽ 230 ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷകരുടെ പരമാവധി പ്രായം 34 വയസ്സാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. ഒക്ടോബർ 4 മുതൽ അപേക്ഷകൾ സമർപ്പിക്കാം. നവംബർ 3 ആണ് അവസാന തീയതി.

Engineering Recruitment 2025
ഐ ഐ എം തിരുച്ചിറപ്പള്ളിയിൽ ജോലി നേടാം; നോൺ-ടീച്ചിങ് വിഭാഗത്തിൽ നിയമനം

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ GATE പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. രണ്ട് ഉദ്യോഗാർത്ഥികൾക്ക് ഒരേ GATE സ്കോർ ആണെങ്കിൽ അതിൽ പ്രായമേറിയ ആൾക്ക് മുൻഗണന നൽകും. ജനനത്തീയതിയും ഒന്നാണെങ്കിൽ, അക്ഷരമാലാക്രമത്തിൽ ആദ്യം പേര് വരുന്ന ആളെ തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.nhidcl.com/en സന്ദർശിക്കുക.

Summary

Job alert: The National Highways and Infrastructure Development Corporation Limited Deputy Manager Civil Engineering Recruitment 2025 Apply for 34 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com