

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ (എൻഐസി)സയന്റിഫിക്/ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് ഔദ്യോഗിക ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 376 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഗ്രൂപ്പ് ബി തസ്തികയിലായിരിക്കും നിയമനം.
നിർദ്ദിഷ്ട വിഷയങ്ങളിൽ എം എസ്‌സി/എം എസ്/എംസിഎ/ബിഇ/ബിടെക് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എൻഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ആരംഭിക്കുന്ന തീയതിയും അവസാന തീയതിയും പ്രഖ്യാപിച്ചിട്ടില്ല. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ മറ്റ് വിവരങ്ങൾ ഇവയാണ്.
ഗേറ്റ്-2026 ഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനുള്ളിൽ വിശദമായ വിജ്ഞാപനം എൻഐസി വെബ്‌സൈറ്റായ recruitment.nic.in ൽ ലഭ്യമാകും.
ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസസ്, കമ്പ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫോർമാറ്റിക്സ്.എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും എം എസ്‌സി/എം എസ്/എംസിഎ/ബിഇ/ബിടെക് എന്നീ യോഗ്യതകളിലേതെങ്കിലും ഉണ്ടാകണം. സാധുവായ ഗേറ്റ് സ്കോർ ഉണ്ടാകണം.
ഇതിനൊപ്പം കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഡിഎ) എന്നീ വിഷയങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും 2024,2025 , 2026 വർഷത്തിലെ സാധുവായ ഗേറ്റ് സ്കോറുകളും ഉള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
ഉയർന്ന പ്രായപരിധി: 30 വയസ്സ് (പ്രായപരിധിയിൽ മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ഉണ്ടാകും.)
ശമ്പളം:35,400 - 1,12,400 രൂപ (ലെവൽ-6)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates