എൻ‌ടി‌പി‌സിയിൽ 515 ഒഴിവുകൾ, എൻജിനിയറിങ് ബിരുദധാരികൾക്ക് അവസരം; ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം

എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
NTPC Executive Trainee Recruitment 2026, notification for 515 engineering graduate vacancies
NTPC Executive Trainee 2026 – 515 Vacancies open to engineering graduates. Online applications accepted until February 25.NTPC
Updated on
1 min read

ഊർജ്ജമേഖലയിലെ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ ജോലി ചെയ്യാൻ അവസരം. നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമുള്ളവരെയാണ് നിയമിക്കുന്നത്. പരിശീലന കാലയളവിന് ശേഷം മികച്ച ശമ്പള സ്കെയിലിൽ സ്ഥിരം നിയമനം ലഭിക്കും.

NTPC Executive Trainee Recruitment 2026, notification for 515 engineering graduate vacancies
കിറ്റ്‌സിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 18 നകം അപേക്ഷിക്കണം

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ‌ടി‌പി‌സി) 515 എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ഇ1 ഗ്രേഡിൽ നിയമിക്കും.

എൻജിനീയറിങ് ബിരുദമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ്/ഐടി ഏതെങ്കിലും വിഷയത്തിൽ റഗുലർ തലത്തിൽ ബിഇ./ബിടെക്/ബി എസ്‌സി (എൻജിനീയറിങ്) യോഗ്യത നേടിയിരിക്കണം.

ഓൺലൈൻ അപേക്ഷ ഫെബ്രുവരി 25 വരെ നൽകാം. എൻ‌ടി‌പി‌സി വെബ്‌സൈറ്റ് ആയ ntpc.co.in വഴി ഓൺലൈനായി അപേക്ഷിക്കണം

NTPC Executive Trainee Recruitment 2026, notification for 515 engineering graduate vacancies
ആർബിഐയിൽ ലീഗൽ ഓഫീസർ,മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം

ശമ്പളവും മറ്റ് വിവരങ്ങളും

തസ്തികയുടെ പേര് എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി (ഇഇടി)-2025

ആകെ ഒഴിവുകളുടെ എണ്ണം 515 തസ്തികകൾ

യോഗ്യത

ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എന്നിലേതെങ്കിലും വിഷയത്തിൽ ബിടെക് അല്ലെങ്കിൽ ബി ഇ അല്ലെങ്കിൽ ബി എസ്‌സി (എൻജിനീയറിങ്) സാധുവായ ഗേറ്റ്-2025 സ്കോർ

ശമ്പളം: 40,000 - 1,40,000 രൂപയും അലവൻസുകളും (ഇ1 ഗ്രേഡ്)

ഔദ്യോഗിക വെബ്‌സൈറ്റ് ntpc.co.in

എൻടിപിസിയുടെ കരിയർ വിഭാഗം ഇവിടെ കാണാം

പ്രായപരിധി, അപേക്ഷാ ഫീസ് എന്നിവ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. വൈകാതെ അവ കൂടെ ഉൾപ്പെടുത്തി അപേക്ഷാ വിൻഡോ പ്രവർത്തനം ആരംഭിക്കും.

Summary

Job Alert: NTPC Recruitment 2026 announced for 515 Executive Trainee posts. Engineering graduates can apply online before February 25. Check eligibility details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com