പൊതുമേഖല ഇൻഷുറൻസ് സ്ഥാപനത്തിൽ 500 ഒഴിവുകൾ; കേരളത്തിലും അവസരം, ഇനി ഒരു ദിവസം മാത്രം !

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കേരളത്തിൽ 35 ഒഴിവുകളുണ്ട്.
NICL Assistant Recruitment 2026
NICL Assistant Recruitment 2026 Notification Out, Graduates Can Apply.
Edited By:
Updated on
1 min read

പൊതുമേഖല ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL) അസിസ്റ്റന്റ് (Class III Cadre) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 500 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കേരളത്തിൽ 35 ഒഴിവുകളുണ്ട്. ഓൺലൈൻ വഴി അപേക്ഷ ഓഗസ്റ്റ് 7 വരെ സമർപ്പിക്കാം.

NICL Assistant Recruitment 2026
ഇന്ത്യൻ ആർമിയിൽ അഡ്വക്കേറ്റ് ആയാലോ? നിയമ ബിരുദധാരികൾക്ക് അവസരം, മികച്ച ശമ്പളം

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

  • അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം നിർബന്ധമാണ്.

പ്രായപരിധി

  • 21 മുതൽ 30 വയസ് വരെ (2026 ജൂലൈ 1 പ്രകാരം)

  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും

NICL Assistant Recruitment 2026
കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

ശമ്പളം

  • പേ സ്കെയിൽ: 36,290 മുതൽ 1,00,865 രൂപ വരെ

  • മെഡിക്കൽ ആനുകൂല്യം, ഗ്രൂപ്പ് മെഡിക്ലെയിം, എൽ.ടി.എസ്. ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

NICL Assistant Recruitment 2026
ഡൽഹി യൂണിവേഴ്സിറ്റി: അസോസിയേറ്റ് പ്രൊഫസറാകാം, 48 ഒഴിവുകൾ

തെരഞ്ഞെടുപ്പ് പ്രക്രിയ

രണ്ട് ഘട്ട ഓൺലൈൻ പരീക്ഷകളും തുടർന്ന് റീജിയണൽ ലാംഗ്വേജ് ടെസ്റ്റും ഉൾപ്പെടുന്നതാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ്, റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽ നിന്ന് ആകെ 100 ചോദ്യങ്ങൾ (100 മാർക്ക്) ഉണ്ടായിരിക്കും. പരീക്ഷയുടെ ആകെ ദൈർഘ്യം 60 മിനിറ്റാണ്. ഓരോ വിഭാഗത്തിലും കമ്പനി നിശ്ചയിക്കുന്ന കുറഞ്ഞ യോഗ്യതാ മാർക്ക് നേടുന്നവരെയാണ് മെയിൻ പരീക്ഷയ്ക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യുക.

NICL Assistant Recruitment 2026
ടാറ്റ മെമ്മോറിയൽ സെന്ററിന്റെ സ്ഥിര നിയമനം; മെഡിക്കൽ, നോൺ-മെഡിക്കൽ വിഭാഗങ്ങളിൽ ഒഴിവ്, അവസാന തീയതി ഓഗസ്റ്റ് 10

മെയിൻ പരീക്ഷയിൽ റീസണിംഗ്, ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവെയർനെസ്, കംപ്യുട്ടർ നോളജ് എന്നീ അഞ്ച് വിഭാഗങ്ങളിലായി 200 ചോദ്യങ്ങൾ (200 മാർക്ക്) ഉണ്ടായിരിക്കും. പരീക്ഷയുടെ ആകെ ദൈർഘ്യം 120 മിനിറ്റാണ്. മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്നവർ അപേക്ഷിച്ച സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷാ പരീക്ഷയും വിജയിക്കണം. മെയിൻ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുക.

NICL Assistant Recruitment 2026
കേന്ദ്ര സേനയിൽ 282 മെഡിക്കൽ ഓഫീസർ ഒഴിവുകൾ; എംബിബിഎസ് യോഗ്യത, മികച്ച ശമ്പളം !

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://nationalinsurance.nic.co.in/sites/default/file.pdf

NICL Assistant Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ, പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത
NICL Assistant Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
Summary

NICL Assistant Recruitment 2026 Notification Out, Graduates Can Apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com