കേന്ദ്ര സേനയിൽ 282 മെഡിക്കൽ ഓഫീസർ ഒഴിവുകൾ; എംബിബിഎസ് യോഗ്യത, മികച്ച ശമ്പളം !

സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളിലായി ആകെ 282 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ITBP Medical Officer Recruitment 2026
ITBP Medical Officer Recruitment 2026 Apply Online for 282 Medical Officer Posts.
Updated on
1 min read

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സ് (ITBP) വിവിധ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളിലായി ആകെ 282 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പൂർണമായ വിജ്ഞാപനം പുറത്തിറക്കും. യോഗ്യതയുള്ള ഇന്ത്യൻ വനിതാ-പുരുഷ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ITBP Medical Officer Recruitment 2026
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

ഒഴിവുകളുടെ വിശദാംശങ്ങളും യോഗ്യതയും

1. സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (Second-in-Command)

  • ഒഴിവുകൾ: 5

  • ശമ്പളം: ലെവൽ-12 (78,800 – 2,09,200 രൂപ)

  • യോഗ്യത: ITBP നിഷ്കർഷിച്ചിട്ടുള്ള സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ യോഗ്യത.

ITBP Medical Officer Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!

2. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (Deputy Commandant)

  • ഒഴിവുകൾ: 162

  • ശമ്പളം: ലെവൽ-11 (67,700 – 2,08,700 രൂപ)

  • യോഗ്യത: എംബിബിഎസ് ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ പി.ജി. മെഡിക്കൽ യോഗ്യതയും.

3. മെഡിക്കൽ ഓഫീസർ (Assistant Commandant)

  • ഒഴിവുകൾ: 115

  • ശമ്പളം: ലെവൽ-10 (56,100 – 1,77,500 രൂപ )

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദവും സാധുവായ മെഡിക്കൽ രജിസ്ട്രേഷനും.

ITBP Medical Officer Recruitment 2026
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം

അപേക്ഷാ ഫീസ്

  • ജനറൽ/OBC/EWS പുരുഷ ഉദ്യോഗാർഥികൾ: 400 രൂപ

  • വനിതകൾ, എസ്.സി./എസ്.ടി., മുൻ സൈനികർ: ഫീസ് ഇല്ല.

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 2026 ഓഗസ്റ്റ് 10

  • അപേക്ഷിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 8

ITBP Medical Officer Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾക്ക് ഐ.ടി.ബി.പിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതയും മറ്റ് നിബന്ധനകളും വിശദമായി പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക

https://itbpolice.nic.in/

ITBP Medical Officer Recruitment 2026
സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
ITBP Medical Officer Recruitment 2026
ഇൻകം ടാക്സിൽ അവസരം! പ്രൈവറ്റ് സെക്രട്ടറിയാകാം, മികച്ച ശമ്പളവും, ആനുകൂല്യങ്ങളും നേടാം
ITBP Medical Officer Recruitment 2026
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!
Summary

ITBP Medical Officer Recruitment 2026 Apply Online for 282 Medical Officer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com