ഇൻകം ടാക്സിൽ അവസരം! പ്രൈവറ്റ് സെക്രട്ടറിയാകാം, മികച്ച ശമ്പളവും, ആനുകൂല്യങ്ങളും നേടാം

ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്.
ITAT Recruitment 2026
ITAT Recruitment 2026 Apply Online for 42 Group B Gazetted Posts
Edited By:
Updated on
2 min read

കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് കീഴിലുള്ള ഇൻകം ടാക്സ് അപ്പീലറ്റ് ട്രൈബ്യൂണൽ (ITAT) സീനിയർ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 42 ഗ്രൂപ്പ് 'ബി' ഗസറ്റഡ് ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്.

ITAT Recruitment 2026
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

ഒഴിവുകളുടെ എണ്ണം

  • സീനിയർ പ്രൈവറ്റ് സെക്രട്ടറി – 22 ഒഴിവുകൾ

  • പ്രൈവറ്റ് സെക്രട്ടറി– 20 ഒഴിവുകൾ

ആകെ ഒഴിവുകൾ – 42

ITAT Recruitment 2026
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം

  • ഇംഗ്ലീഷ് ഷോർട്ട്‌ഹാൻഡിൽ മിനിറ്റിൽ 120 വാക്കുകളുടെ (120 WPM) വേഗത

  • കമ്പ്യൂട്ടർ പരിജ്ഞാനം (MS Office, Excel, PageMaker തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്)

ITAT Recruitment 2026
ഡ്രൈവിംഗ് ഇഷ്ടമാണോ?, പത്താം ക്ലാസ് മതി, സ്വിഫ്റ്റിൽ വൻ അവസരം

പ്രായപരിധി

അപേക്ഷിക്കാനുള്ള പരമാവധി പ്രായം: 35 വയസ്

SC/ST, OBC, കേന്ദ്ര സർക്കാർ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

ശമ്പളം

സീനിയർ പ്രൈവറ്റ് സെക്രട്ടറി തസ്തികയ്ക്ക് ₹47,600 മുതൽ ₹1,51,100 വരെയും, പ്രൈവറ്റ് സെക്രട്ടറി തസ്തികയ്ക്ക് ₹44,900 മുതൽ ₹1,42,400 വരെയും ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള DA, HRA, TA ഉൾപ്പെടെയുള്ള മറ്റ് അലവൻസുകളും ലഭിക്കും.

ITAT Recruitment 2026
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നേടാം; ക്ലർക്ക്,ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തസ്തിക, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 200 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ ജനറൽ ഇംഗ്ലീഷ് , ജനറൽ നോളജ് & റീസണിങ് വിഷയങ്ങളായിരിക്കും ഉൾപ്പെടുക. തുടർന്ന് ഇംഗ്ലീഷ് ഷോർട്ഹാൻഡ് (120 WPM), ഇംഗ്ലീഷ് ടൈപ്പിംഗ് (45 WPM) എന്നിവ ഉൾപ്പെട്ട 100 മാർക്കിന്റെ സ്കിൽ ടെസ്റ്റും 75 മാർക്കിന്റെ അഭിമുഖവും നടക്കും.

എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് സ്കിൽ ടെസ്റ്റിനും, സ്കിൽ ടെസ്റ്റിൽ വിജയിക്കുന്നവർക്കാണ് അഭിമുഖത്തിനും അവസരം. അന്തിമ മെറിറ്റ് പട്ടിക സ്കിൽ ടെസ്റ്റിലെയും അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

ITAT Recruitment 2026
പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

പ്രധാന നിർദേശങ്ങൾ

  • രണ്ട് തസ്തികകൾക്കും പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.ഒരു അപേക്ഷ മതി.

  • അപേക്ഷ ഓൺലൈൻ വഴി മാത്രമാണ് സ്വീകരിക്കുക.

  • അപൂർണ്ണമായ അപേക്ഷകൾ നിരസിക്കും.

  • ക്രിമിനൽ കേസ് നിലനിൽക്കുന്നവരുടെ അപേക്ഷ പരിഗണിക്കില്ല.

  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 വർഷത്തെ പ്രൊബേഷൻ ഉണ്ടായിരിക്കും.

  • ഇന്ത്യയിലെ ഏത് ITAT ബെഞ്ചിലേക്കും നിയമനം ലഭിക്കാം.

ITAT Recruitment 2026
സ്റ്റൈപെൻഡും സൗജന്യ താമസവും! കോഫി കൃഷിയും എസ്റ്റേറ്റ് മാനേജ്മെന്റും പഠിക്കാം; അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://itat.gov.in/public/files/upload/1784287381-gZBpjpJ7-CMS.pdf

ITAT Recruitment 2026
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ
ITAT Recruitment 2026
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
ITAT Recruitment 2026
ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക
Summary

ITAT Recruitment 2026 Apply Online for 42 Group B Gazetted Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com