വനിതാ നഴ്സുമാർക്ക് യു.എ.ഇയിൽ ജോലി; സൗജന്യ നിയമനം, ഒരു ലക്ഷം ശമ്പളം !

അകെ 50 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ് യോഗ്യതെയും ഒരു വർഷത്തെ പരിചയം ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം.
ODEPC Assistant Nurse uae
ODEPC, a state government-owned recruitment agency in Kerala, has invited applications for 50 Assistant Nurse vacancies in the UAE.file
Edited By:
Updated on
1 min read

യു.എ.ഇയിലെക്ക് അസിസ്റ്റന്റ് നഴ്സ് തസ്‌തകയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് പുറത്തിറക്കി. അകെ 50 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ് യോഗ്യതെയും ഒരു വർഷത്തെ പരിചയം ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

ODEPC Assistant Nurse uae
നഴ്സുമാരെ യു.എ.ഇ വിളിക്കുന്നു ! 1.30 ലക്ഷം ശമ്പളം, 50 ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 26ന്

അകെ ഒഴിവുകൾ: 50

ശമ്പളം: 3,500 എ.ഇ.ഡി (91,067 രൂപ)

യോഗ്യത: ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി എൻ എം ബിരുദം/ഡിപ്ലോമയ്ക്കൊപ്പം MOH/DHA/SHA ലൈസെൻസ്. ഡാറ്റാഫ്ലോ (Dataflow) പൂർത്തിയാക്കിയവർക്കോ അല്ലെങ്കിൽ നടപടികൾ നടന്നുകൊണ്ടിരിക്കുന്നവർക്കോ അപേക്ഷിക്കാം.

പ്രവൃത്തിപരിചയം: ആശുപത്രി, ക്ലിനിക്ക് അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ ഒരു വർഷമോ അതിൽ കൂടുതലോ ഉള്ള പ്രവൃത്തിപരിചയം.

ODEPC Assistant Nurse uae
ഡിഗ്രി മതി ! 1871 സബ് ഇൻസ്‌പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഉയരവും ഭാരവും: 5 അടി ഉയരം ഉണ്ടായിരിക്കണം. BMI കണക്കാക്കും.

പ്രായം: 20-40 വയസ്സ്.

ഇംഗ്ലീഷിൽ നന്നായി ആശയവിനിമയം നടത്താൻ കഴിയണം.

ജോലി സമയം: മാസത്തിൽ 15 ദിവസം x 24 മണിക്കൂർ (ആകെ 360 മണിക്കൂർ).

എംപ്ലോയ്‌മെന്റ് വിസ/കരാർ: 24 മാസം

ODEPC Assistant Nurse uae
നീതിന്യായ വകുപ്പിൽ നിയമനം; ടൈപ്പിസ്റ്റ്, ഡഫേദർ,ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ !

താമസം: സൗജന്യമാണ്

യാത്രാ സൗകര്യം: സൗജന്യമാണ്

മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തും.

ആവശ്യമായ കഴിവുകൾ

  • ട്രക്കിയോസ്റ്റോമി (Tracheostomy) പരിചരണം, കത്തീറ്റർ (Catheter) പരിചരണം, ബെഡ്‌സോർ (Bedsore) പ്രതിരോധം/ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം.

  • NGT അല്ലെങ്കിൽ PEG വഴിയുള്ള എൻ്റൽ ഫീഡിംഗിനെക്കുറിച്ചുള്ള (enteral feeding) അറിവ്.

  • മികച്ച ആശയവിനിമയ ശേഷി, നിരീക്ഷണപാടവം, കാര്യങ്ങളെ വിലയിരുത്തി തീരുമാനമെടുക്കാനുള്ള കഴിവ് .

  • ഹോംകെയർ സാഹചര്യത്തിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കുന്നവരായിരിക്കണം.

  • 15 ദിവസത്തിൽ കൂടുതൽ (അതായത് 360 മണിക്കൂർ) ഡ്യൂട്ടി ചെയ്താൽ ഓവർടൈം വേതനത്തിന് അർഹതയുണ്ട്.

ODEPC Assistant Nurse uae
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

താൽപ്പര്യമുള്ളവർക്ക് നിങ്ങളുടെ സിവി (CV), പാസ്‌പോർട്ട്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ recruit@odepc.in എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്. ഇമെയിൽ അയക്കുമ്പോൾ സബ്ജക്റ്റ് ലൈനിൽ "Assistant Nurse to UAE" എന്ന് രേഖപ്പെടുത്തുക. അവസാന തീയതി 30 സെപ്റ്റംബർ 2026.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://odepc.kerala.gov.in/job/free-recruitment-of-assistant-nurse-to-uae-homecare/2026-09-30%2000:00:00

ODEPC Assistant Nurse uae
PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !
ODEPC Assistant Nurse uae
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഒക്ടോബർ 30 വരെ അപേക്ഷിക്കാം !
ODEPC Assistant Nurse uae
കൊല്ലം ഗവ.ആശുപത്രിയിൽ അവസരം; നഴ്സ് മുതൽ ഡ്രൈവർ വരെ ഒഴിവുകൾ, അഭിമുഖം സെപ്റ്റംബർ 16ന്
Summary

ODEPC, a state government-owned recruitment agency in Kerala, has invited applications for 50 Assistant Nurse vacancies in the UAE.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com