യുഎഇയിൽ ഹോം കെയർ വിഭാഗത്തിൽ അസിസ്റ്റന്റ് നഴ്‌സുമാരുടെ നിയമനത്തിനായി ഒഡെപെക് (ODEPC) അപേക്ഷ ക്ഷണിച്ചു. ആകെ 50 ഒഴിവുകളാണുള്ളത്. ജിഎൻഎം, ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും ആവശ്യമായ നഴ്‌സിങ് ലൈസൻസുമുള്ള വനിതകൾക്കാണ് അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അഭിമുഖം നടത്തുക.
ബി.എസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യത നേടിയിരിക്കണം.
അസിസ്റ്റന്റ് നഴ്‌സായി പ്രവർത്തിക്കുന്നതിനുള്ള MOH/DHA ലൈസൻസ് ആവശ്യമാണ്.
ഡാറ്റാഫ്ലോ പൂർത്തിയാക്കിയവരെയോ നടപടികൾ പുരോഗമിക്കുന്നവരെയോ മാത്രമാണ് പരിഗണിക്കുക.
ആശുപത്രി, ക്ലിനിക്, ഹോം കെയർ മേഖലകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
20 മുതൽ 40 വയസ് വരെയുള്ള വനിതകൾക്കാണ് അപേക്ഷിക്കാനാകുക.
ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള കഴിവും ആവശ്യമാണ്.
ട്രക്കിയോസ്റ്റമി പരിചരണം, കത്തീറ്റർ പരിചരണം, ബെഡ്‌സോർ തടയൽ, ചികിത്സ എന്നിവയിൽ പരിചയമുണ്ടായിരിക്കണം. എൻജിടി അല്ലെങ്കിൽ പിഇജി വഴി ഭക്ഷണം നൽകുന്നതിനെക്കുറിച്ചുള്ള അറിവും ആവശ്യമാണ്. രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാനും കഴിയണം.
ജിഎൻഎം നഴ്‌സുമാർ: പ്രതിമാസം 4,000 ദിർഹം
ബി.എസ്‌സി നഴ്‌സുമാർ: പ്രതിമാസം 4,500 ദിർഹം
വിസയും കരാറും: രണ്ട് വർഷത്തെ കരാർ, വിസ കമ്പനി നൽകും
താമസം: സൗജന്യം
യാത്രാസൗകര്യം: കമ്പനി ഒരുക്കും
മെഡിക്കൽ ഇൻഷുറൻസ്: അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് സൗജന്യം
ഓവർടൈം: പ്രതിമാസം 360 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ ഓവർടൈം വേതനത്തിന് അർഹതയുണ്ട്.
താമസസ്ഥലത്തെ വൈദ്യുതി, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ, ഇന്റർനെറ്റ് എന്നിവയ്ക്കായി പ്രതിമാസം ഏകദേശം 100–150 ദിർഹം ചെലവാകാം. ഉപയോഗത്തിനും താമസിക്കുന്നവരുടെ എണ്ണത്തിനും അനുസരിച്ച് തുക മാറും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, പാസ്‌പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഇമെയിൽ വഴി അപേക്ഷിക്കണം.
ഇമെയിൽ: recruit@odepc.in
ഇമെയിൽ സബ്‌ജെറ്റ്: Assistant Nurse to UAE
അവസാന തീയതി: 2026 നവംബർ 30
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates