അൺ എയ്ഡഡ് സ്‌കൂൾ വിദ്യാർഥികളേ, ഈ അവസരം പാഴാക്കരുത്; അഡീഷണൽ മാത്തമാറ്റിക്‌സ് പഠിക്കാം!

അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2026–28 ബാച്ചിൽ ഒന്നാം വർഷ പ്രവേശനത്തിനായി സ്‌കോൾ-കേരള അപേക്ഷ ക്ഷണിച്ചു.
 Additional Mathematics course
Opportunity for unaided school students to study the Higher Secondary Additional Mathematics course.file
Edited By:
Updated on: 
1 min read

സംസ്ഥാന ഹയർസെക്കൻഡറി ബോർഡിന് കീഴിൽ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിൽ ഇക്കണോമിക്‌സ് ഒരു വിഷയമായി പഠിക്കുന്ന സർക്കാർ, എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്ക് അനുവദിച്ചിരുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് പഠനാവസരം അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്കും ബാധകമാക്കി. അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2026–28 ബാച്ചിൽ ഒന്നാം വർഷ പ്രവേശനത്തിനായി സ്‌കോൾ-കേരള അപേക്ഷ ക്ഷണിച്ചു.

 Additional Mathematics course
ജിയോസ്പേഷ്യൽ ടെക്നോളജി പഠിക്കാം; പ്ലസ് ടു യോഗ്യത മതി, പുതിയ കരിയർ കണ്ടെത്താം...

അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ നവംബർ 25 വരെ ഫീസ് അടച്ച് www.scolekerala.org വഴി രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ എത്തിക്കണം. ഫീസ് സംബന്ധിച്ച വിവരങ്ങൾക്കും അപേക്ഷാ മാർഗനിർദേശങ്ങൾക്കും സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക.

 Additional Mathematics course
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...
 Additional Mathematics course
25,000 രൂപ വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം
 Additional Mathematics course
ഏഴാം ക്ലാസ് പാസായോ? കൊച്ചിൻ ഷിപ്പ്‌യാർഡിൻറെ കാന്റീനിൽ ജോലി നേടാം, 5 വർഷത്തെ നിയമനം
Summary

Opportunity for unaided school students to study the Higher Secondary Additional Mathematics course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER