

ശബരിമലയിൽ മണ്ഡല-മകരവിളക്ക് ചടങ്ങുകളോടനുബന്ധിച്ച് സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഹിന്ദുക്കളായ പുരുഷൻമാർക്ക് അപേക്ഷിക്കാം. പ്രതിദിനം 900 രൂപ ശമ്പളമായി ലഭിക്കും. സെപ്റ്റംബർ 30 വരെ അപേക്ഷകൾ നൽകാം.
വിമുക്തഭടന്മാർ, പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് സേനകളിൽനിന്നു വിരമിച്ചവർ, ഈ സേനകളിൽ ഏതെങ്കിലും ഒന്നിൽ 5 വർഷത്തെ ജോലി പരിചയമാണ് യോഗ്യത. മികച്ച ശാരീരികശേഷി ആവശ്യമാണ്. 65 വയസ്സ് പൂർത്തിയാകരുത്. അപേക്ഷാഫോം, സമർപ്പിക്കേണ്ട രേഖകളുടെ മാതൃക എന്നിവയ്ക്കായി www.travancoredevaswomboard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പൂരിപ്പിച്ച അപേക്ഷയും മറ്റു വിവരങ്ങളും ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ, തിരുവിതാംകുർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പിഒ, തിരുവനന്തപുരം-695 003എന്ന വിലാസത്തിൽ തപാലിലോ അല്ലെങ്കിൽ sptdbvig@gmail.com എന്ന മെയിൽ വിലാസത്തിലോ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് 96055 13983, 94979 64855.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
