വ്ലോഗർമാരുടെ പാനലിൽ അംഗമാകാം, കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി വിവിധ ഒഴിവുകൾ

പി ആർ ഡി, കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിലെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം
vlogger ,PRD
You can apply to be a vlogger on the PRD panel in Kerala.Ai Gemini
Updated on
2 min read

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താൽപ്പര്യമുള്ള വ്ലോഗർമാർ, പ്രിസം പദ്ധതിയുടെ ഭാ​ഗമായുള്ള സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്കുള്ള അപേക്ഷ പി ആ‍ർ ഡി ക്ഷണിച്ചു. കാസ‍ർ​ഗോഡുള്ള കേന്ദ്രസർവകലാശാലയിൽ വിവിധ വകുപ്പകളിൽ അദ്ധ്യാപക ഒഴിവുകളുണ്ട്.

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാ (ഐടിഇപി)മിലേക്ക് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കൊമേഴ്‌സ് (ഇഡബ്ല്യുഎസ് 1, ഒബിസി 1, യുആര്‍ 1), എക്കണോമിക്‌സ് (യുആര്‍ 1, എസ്ടി 1), ഇംഗ്ലീഷ് (എസ്‌സി 1, ഒബിസി 1), ഹിന്ദി (യുആര്‍ 1), ഹിസ്റ്ററി (യുആര്‍ 1), മലയാളം (ഒബിസി 1), ഫിസിക്‌സ് (എസ്‌സി 1), പൊളിറ്റിക്കല്‍ സയന്‍സ് (ഇഡബ്ല്യുഎസ് 1), സുവോളജി (യുആര്‍ 1, ഒബിസി 1) എന്നിങ്ങനെയാണ് ഒഴിവുകള്‍.

ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ ബിഎഡ്, ബന്ധപ്പെട്ട വിഷയങ്ങളിലോ എജ്യൂക്കേഷനിലോ പിഎച്ച്ഡി/നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍.

സംവരണ വിഭാഗങ്ങളില്‍ യോഗ്യതയുള്ളവരില്ലെങ്കില്‍ മറ്റ് വിഭാഗങ്ങളില്‍നിന്നും പരിഗണിക്കും. താൽപ്പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് ഓഗസ്ത് 28ന് മുന്‍പായി അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.

vlogger ,PRD
അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

വാക്ക് ഇൻ ഇന്റർവ്യൂ: പ്രിസം പദ്ധതിയിൽ അവസരം

പ്രിസം പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും ഒഴിവുള്ള സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്കുള്ള അഭിമുഖം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്കിലെ പി. ആർ. ഡിയിൽ ഓഗസ്റ്റ് 27ന് രാവിലെ 10 ന് നടക്കും.

സബ് എഡിറ്റർ പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയും, ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയുമാണ് യോഗ്യത.

കണ്ടന്റ് എഡിറ്റർ പാനലിൽ വീഡിയോ എഡിറ്റിങ് ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്ന് പാസായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ഉദ്യോഗാർത്ഥികൾ 27 ന് യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് പകർപ്പുമായി വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.

vlogger ,PRD
സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

വ്ലോഗർമാരുടെ പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താൽപ്പര്യമുള്ള വ്ലോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി ഓഗസ്റ്റ് 30. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്ലോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയിൽ നൽകിയിട്ടുളള വീഡിയോ കണ്ടന്റുകൾക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും അപേക്ഷിക്കാം.

വിഷയാധിഷ്ഠിത വ്ലോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ലോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

പാനലിൽ ഉൾപ്പെടുന്നതിന് പ്രായപരിധി ഇല്ല. സ്വന്തം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കണ്ടന്റുകൾ സ്വയം ക്രിയേറ്റ് ചെയ്യുന്നവരും വകുപ്പിന്റെ ആവശ്യപ്രകാരം മികവുറ്റ വ്ലോഗുകൾ തയ്യാറാക്കുന്നതിനുള്ള സന്നദ്ധതയുള്ളവരുമാകണം അപേക്ഷകർ.

വിഷയാധിഷ്ഠിത വ്ലോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ലോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതം vloggersprd@gmail.com എന്ന മെയിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് prd.kerala.gov.in സന്ദർശിക്കാം.

vlogger ,PRD
ഐഎംജി യിൽ വിവിരാവകാശ നിയമത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് ചേരാം, സി-ഡിറ്റിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം

അങ്കണവാടി ഹെൽപ്പർ നിയമനം

മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 25 വരെ സ്വീകരിക്കും. പത്താം ക്ലാസ് പാസാകാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറൽ, കോട്ടക്കൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക്: 7025127584.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള ഡ്രൈവർ-കം-മെക്കാനിക്ക് (DCM) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഓപ്പൺ വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് നടത്തും.

യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

Summary

JobNews:PRD has invited applications from Vloggers, and for the posts of Sub Editor, Content Editor, Information Assistant as part of the Prism project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com