കെ-ടെറ്റ് പരീക്ഷ‌: ഭാഷ തെരഞ്ഞെടുക്കണം, പി ജി നഴ്സിങ് താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
PG Nursing provisional rank list published
PG Nursing provisional rank list publishedAI
Updated on
2 min read

നീറ്റ് പി ജി 2025 ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ പി ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു,കെ ടെറ്റ് പരീക്ഷാ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. പി ജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനായുള്ള താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

PG Nursing provisional rank list published
എന്‍ജിനിയറിങ്, ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് അമേരിക്കൻ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷൻ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കെ-ടെറ്റ് പരീക്ഷ

സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തുന്ന കെ ടെറ്റ് പരീക്ഷയ്ക്ക് (ജൂൺ 2025) മുന്നോടിയായി പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്നും (https://ktet.kerala.gov.in/) ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പരീക്ഷാർത്ഥി എഴുതാൻ ഉദ്ദേശിക്കുന്ന മീഡിയം (മലയാളം/ ഇംഗ്ലീഷ്/ തമിഴ്/ കന്നട) കൂടി സെലക്ട് ചെയ്യണംയ

പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഉണ്ടെങ്കിൽ bstvpm@gmail.com എന്ന മെയിലിൽ സെപ്റ്റംബർ ഒമ്പതിനകം അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://www.lbscentre.kerala.gov.in/ ഫോൺ:04712560361, 362, 363, 364.

PG Nursing provisional rank list published
കെ എഫ് ആർ ഐ യിൽ പ്രൊജക്ട് മാനേജർ, ശിശുക്ഷേമ സമിതിയിൽ കെയർടേക്കേഴ്സ് ഒഴിവുകൾ

പി ജി മെഡിക്കൽ പ്രവേശനം

നീറ്റ് പി ജി 2025 ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ പി ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു.

അപേക്ഷിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അപേക്ഷകരും സംവരണ/ ഫീസ് ആനുകൂല്യം ലഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി നിർദ്ദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം.

വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.

പി ജി ദന്തൽ: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

2025-26 അദ്ധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭിക്കും.

നിലവിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ സെപ്റ്റംബർ എട്ടിന് ഉച്ചയ്ക് 12 മണിക്കകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാകും.

വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.

PG Nursing provisional rank list published
ആർമി റിക്രൂട്ട്മെന്റ് റാലി നെടുങ്കണ്ടത്ത്

പി ജി നഴ്സിങ് റാങ്ക് ലിസ്റ്റ്

2025-26 അധ്യയന വർഷത്തെ പി ജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനായുള്ള താൽക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.

Summary

Education News: K-TET exam language selection required, PG Nursing provisional rank list published

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com