കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ പദ്ധതിയിൽ അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കെയർ ടേക്കേഴ്സ്, കാഞ്ഞിരംകുളം കോളേജിൽ ലക്ചറർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കേരള വന ഗവേഷണ സ്ഥാപനത്തിലെ (കെ എഫ് ആർ ഐ) ഗവേഷണ പദ്ധതിയിൽ അസിസ്റ്റന്റ് പ്രൊജക്ട് മാനേജരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത ബോട്ടണി, എൻവയോൺമെന്റ് സയൻസ്, ഫോറസ്ട്രി എന്നിവയിലേതെങ്കിലും പി എച്ച് ഡി, ഫോറസ്ട്രി ആൻഡ് മെഡിസിനൽ പ്ലാന്റ് രംഗത്ത് ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിലോ യൂണിവേഴ്സിറ്റിയിലോ ഗവേഷണം, ട്രെയിനിങ്, അഡ്മിനിസ്ട്രേഷൻ മേഖലകളിലേതെങ്കിലും പത്ത് വർഷത്തെ പരിചയം
പ്രായ പരിധി-65 വയസ്സ് കവിയാൻ പാടില്ല.
സെപ്റ്റംബർ 15 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള കെ എഫ് ആർ ഐ ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in
കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ സോഷ്യോളജി വിഭാഗത്തിിൽ ഗസ്റ്റ് ലക്ചററെ താൽക്കാലിക തസ്തികയിൽ ഒഴിവുണ്ട്.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം.
അർഹരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് knmcollege@gmail.com ലേക്ക് സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് അഞ്ചിന് മുൻപായി അയക്കണം.
സെപ്റ്റംബർ 10 ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തും.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കെയർ ടേക്കേഴ്സിനെ ആവശ്യമുണ്ട്.
മതിയായ യോഗ്യതയും സേവന തൽപരതയുമുള്ള വനിതകൾ നേരിട്ട് സെപ്റ്റംബർ 10 ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ മിനിമം പ്ലസ്ടു / പ്രീഡിഗ്രി പാസായിരിക്കണം. 28-42 വയസിനുള്ളിൽ പ്രായമുള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം.
സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരത്തുള്ള ചൈൽഡ് ലിറ്റിൽ പ്ലാനറ്റ് ദത്തെടുക്കൽ കേന്ദ്രം, സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, രാവിലെ 10 ന് ആണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 6282508023.
തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഒഴിവുളള അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പരമാവധി 89 ദിവസത്തേക്ക് ആയിരിക്കും നിയമനം. ഇതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്.
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്, കംപ്യട്ടർ ഡിപ്ലോമ സർട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്. സമാന തസ്തികയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി സെപ്റ്റംബർ ഒമ്പതിന് രാവിലെ 10 മണിക്ക് ഇടുക്കി കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം . കൂടുതൽ വിവരങ്ങൾക്ക്: 7510365192, 6282406053.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates