ഇന്ത്യന്‍ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലെ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് -ഐസിഎആർ) സ്ഥാപനമായ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചി (ഐഐഎസ്ആർ) ൽ ഗവേഷണ ബിരുദത്തിന് ( പി എച്ച് ഡി) അപേക്ഷ ക്ഷണിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ പിഎച്ച്ഡി ബിരുദത്തിനാണ് ചേരാൻ കഴിയുക.
ബോട്ടണി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി എന്നീ നാല് വിഭാഗങ്ങളിലായി ആകെ 11 ഒഴിവുകളാണുള്ളത്. ബോട്ടണിയിൽ ആറ്, ബയോകെമിസ്ട്രിയിൽ മൂന്ന് ബയോടെക്നോളജി, കെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ ഓരോ സീറ്റുമാണ് ഉള്ളത്.
പൊതുവിഭാഗത്തിൽ നാല്, എസ് സി വിഭാഗത്തിൽ മൂന്ന്, ഈഴവ വിഭാഗത്തിൽ ഒന്ന്, പി ഡബ്ലിയു ഡി രണ്ട്, ഇഡബ്ലിയു എസ് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
യോഗ്യത: ബോട്ടണി/ ബയോടെക്‌നോളജി/ബയോകെമിസ്ട്രി/കെമിസ്ട്രി മാസ്റ്റേഴ്‌സ് ബിരുദം വേണം. സിഎസ്‌ഐആർ, യുജിസി, ഡിബിടി തുടങ്ങിയവയിൽ ഒന്നിൽ ഗവേഷണത്തിനുള്ള സാധുവായ ഫെലോഷിപ്പോ (ജെആർഎഫ്), കെഎസ്‌സിഎസ് ടി ഇ പോലെയുള്ള ഏജൻസികളുടെ ഗവേഷണത്തിനുള്ള തത്തുല്യ യോഗ്യതയുള്ള ഫെലോഷിപ്പുകൾ ഉള്ളവർക്കും അപേക്ഷിക്കാം.
ഫെല്ലോഷിപ്പിന് പുറമെ അപേക്ഷകർക്ക് സാധുവായ യുജിസി നെറ്റ് സ്കോർ വേണം. ഉയർന്ന പ്രായപരിധി, പുരുഷന്മാർക്ക് 35 വയസ്സും വനിതകൾക്ക് 40 വയസ്സുമായിരിക്കും.
വനിതകൾ, പട്ടിക/ഒബിസി/ഭിന്നശേഷി വിഭാഗക്കാർക്ക്,പ്രായപരിധിയിൽ കേന്ദ്രസർക്കാർ മാനദണ്ഡമനുസരിച്ചുള്ള ഇളവുകൾ ലഭിക്കും. ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം.
അപേക്ഷ www.spices.res.in വഴി ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക്:www.spices.res.in
അന്വേഷണങ്ങൾക്ക് : hrdiisr@gmail.com, ഫോൺ: 0495 2731410
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates