കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ജോലി; കെമസ്ട്രി,ഫിസിക്സ് ബിരുദധാരികൾക്ക് അവസരം, കേരളത്തിൽ നിയമനം

കെമിസ്ട്രി, പോളിമർ കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദധാരികൾക്കും എൻജിനീയറിംഗ് ബിരുദധാരികൾക്കും മികച്ച തൊഴിൽ അവസരം.
 CSIR-NIIST Kerala Jobs
Project Associate Jobs at CSIR-NIIST Kerala Walk-in Interview for 10 Vacancies.Pexles
Edited By:
Updated on
2 min read

തിരുവനന്തപുരം പാപ്പനംകോടുള്ള സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) വിവിധ ഡിപ്പാർട്ട്മെൻ്റുകളിലായി പ്രോജക്ട് അസോസിയേറ്റ്-I (PAT-I) തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 10 ഒഴിവുകളാണുള്ളത്.

കെമിസ്ട്രി, പോളിമർ കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദധാരികൾക്കും എൻജിനീയറിംഗ് ബിരുദധാരികൾക്കും മികച്ച തൊഴിൽ അവസരം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

 CSIR-NIIST Kerala Jobs
കുസാറ്റില്‍ 22 സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍; കരാര്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ഒഴിവുകളുടെ വിശദാംശങ്ങൾ

1. MSTD-8 – കെമസ്ട്രി/പോളിമർ കെമസ്ട്രി/കെമിക്കൽ അല്ലെങ്കിൽ പോളിമർ എൻജിനീയറിങ് (പോളിമർ കോമ്പോസിറ്റ്സ്)

ഈ വിഭാഗത്തിൽ രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി കെമസ്ട്രി അല്ലെങ്കിൽ പോളിമർ കെമസ്ട്രി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. കൂടാതെ കെമിക്കൽ അല്ലെങ്കിൽ പോളിമർ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമുള്ളവർക്കും അവസരമുണ്ട്. റെസിൻ സിന്തസിസിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

 CSIR-NIIST Kerala Jobs
കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകര്‍ക്ക് അവസരം; 90 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

2. MSTD-13 – കെമസ്ട്രി/കെമിക്കൽ വിഭാഗം

രണ്ട് ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. എം.എസ്.സി കെമസ്ട്രി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

3. MSTD-18 – കെമസ്ട്രി/അപ്ലൈഡ് കെമിസ്ട്രി വിഭാഗം

രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ അപ്ലൈഡ് കെമസ്ട്രി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

 CSIR-NIIST Kerala Jobs
ഓസ്‌ട്രേലിയൻ ലോട്ടറി വിസ ഓപ്പൺ ആയി! വെറും 1,500 രൂപയ്ക്ക് അപേക്ഷിക്കാം; യുവാക്കൾക്ക് മികച്ച അവസരം

4. MSTD-20 – കെമസ്ട്രി വിഭാഗം

ഒരു ഒഴിവാണ് ഈ വിഭാഗത്തിലുള്ളത്. എം.എസ്.സി കെമസ്ട്രിയാണ് അടിസ്ഥാന യോഗ്യത. ഈ തസ്തികയ്ക്ക് മറ്റുള്ളവയേക്കാൾ ഉയർന്ന പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും.

5. CSET-8 – ഫിസിക്സ് വിഭാഗം

മൂന്ന് ഒഴിവുകളാണ് ഉള്ളത്. എം.എസ്.സി ഫിസിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒപ്റ്റോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

 CSIR-NIIST Kerala Jobs
ലാബ് ടെക്നീഷ്യൻ മുതൽ സ്റ്റാഫ് നഴ്‌സ് വരെ; എച്ച്.എൽ.എല്ലിൽ ജോലി നേടാം,അഭിമുഖത്തിലൂടെ നിയമനം

ശമ്പളവും പ്രായപരിധിയും

പ്രതിമാസ സ്റ്റൈപ്പൻഡ്:

  • MSTD-20 തസ്തിക: NET/GATE യോഗ്യതയുള്ളവർക്ക് 37,000 രൂപ + 20% HRA, മറ്റുള്ളവർക്ക് 30,000 രൂപ + 20% HRA ലഭിക്കും.

  • മറ്റ് തസ്തികകൾ: NET/GATE യോഗ്യതയുള്ളവർക്ക് 31,000 രൂപ + 20% HRA, മറ്റുള്ളവർക്ക് 25,000 രൂപ + 20% HRA ലഭിക്കും.

പ്രായപരിധി: പരമാവധി 35 വയസ്. എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരം വയസിളവ് ലഭിക്കും.

 CSIR-NIIST Kerala Jobs
ISRO JRF: ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ചുവടുവെക്കാം; ജൂനിയർ റിസർച്ച് ഫെല്ലോ ആകാം

ഇൻ്റർവ്യൂ വിവരങ്ങൾ

  • തീയതി: 23-06-2026

  • റിപ്പോർട്ടിംഗ് സമയം: രാവിലെ 09.00 AM

  • സ്ഥലം: CSIR-NIIST, പാപ്പനംകോട്, തിരുവനന്തപുരം.

ഉദ്യോഗാർത്ഥികൾ CSIR-NIIST വെബ്‌സൈറ്റിൽ നിന്നും നിശ്ചിത അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. ഇൻ്റർവ്യൂ സമയത്ത് പൂരിപ്പിച്ച ഫോം, പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ (പത്താം ക്ലാസ് മുതലുള്ളത്), പ്രായം, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഹാജരാക്കേണ്ടതാണ്.

 CSIR-NIIST Kerala Jobs
ജര്‍മനിയില്‍ ഷെഫ് ആയി ജോലി നേടാം; കുടുംബത്തെയും ഒപ്പം കൂട്ടാം, നോര്‍ക്ക വഴി നിയമനം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

https://www.niist.res.in/sites/default.pdf

Summary

Project Associate Jobs at CSIR-NIIST Kerala Walk-in Interview for 10 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com