ലോക്കോ പൈലറ്റ് മുതൽ ഗ്രൂപ്പ് ഡി വരെ; അടുത്ത വർഷത്തെ റെയിൽവേയുടെ പരീക്ഷാ തീയതികൾ അറിയാം

എല്ലാ സോണൽ റെയിൽവേകളും പ്രൊഡക്ഷൻ യൂണിറ്റുകളും അവരുടെ ഒഴിവുകൾ ഓൺലൈൻ ഇന്റഗ്രേറ്റഡ് റെയിൽവേ മാനേജ്‌മെന്റ് സിസ്റ്റം (OIRMS) വഴി നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
railway job
RRB Release 2026 Recruitment Exam Calendar RRB/x
Updated on
1 min read

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (RRBs) 2026-ൽ നടക്കാനിരിക്കുന്ന വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്താനുള്ള പരീക്ഷാ കലണ്ടർ പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് വരാനിരിക്കുന്ന ഒഴിവുകൾക്ക് വേണ്ടി തയ്യാറെടുക്കാൻ കൃത്യമായ സമയം ഇതിലൂടെ ലഭിക്കും. എല്ലാ സോണൽ റെയിൽവേകളും പ്രൊഡക്ഷൻ യൂണിറ്റുകളും അവരുടെ ഒഴിവുകൾ ഓൺലൈൻ ഇന്റഗ്രേറ്റഡ് റെയിൽവേ മാനേജ്‌മെന്റ് സിസ്റ്റം (OIRMS) വഴി നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

railway job
ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് അവസരം; നേരിട്ട് നിയമനം, അഭിമുഖം തിരുവനന്തപുരത്ത്

തസ്തികകളും വിജ്ഞാപനം പ്രതീക്ഷിക്കുന്ന മാസം

  • അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP): ഫെബ്രുവരി

  • ടെക്നീഷ്യൻ: മാർച്ച്

  • സെക്ഷൻ കൺട്രോളർ: ഏപ്രിൽ

  • പാരാമെഡിക്കൽ വിഭാഗങ്ങൾ: ജൂലൈ

  • ജൂനിയർ എഞ്ചിനീയർ (JE) & ബന്ധപ്പെട്ട ടെക്നിക്കൽ തസ്തികകൾ: ജൂലൈ

  • നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC – ഗ്രാജുവേറ്റ് & അണ്ടർഗ്രാജുവേറ്റ്): ഓഗസ്റ്റ്

  • മിനിസ്റ്റീരിയൽ & ഐസൊളേറ്റഡ് വിഭാഗങ്ങൾ: സെപ്റ്റംബർ

  • ഗ്രൂപ്പ് ഡി (ലെവൽ-1): ഒക്ടോബർ

railway job
RRB Release 2026 Recruitment Exam Calendar file
railway job
പ്ലസ് ടു പാസായോ?, സൈന്യത്തിന്റെ ഭാഗമാകാൻ അവസരം; സ്റ്റൈപ്പൻഡ് 56,100 രൂപ

2026-ൽ വിവിധ പരീക്ഷകൾ നടത്തുന്നതിനായി റെയിൽവേ മന്ത്രാലയം നോഡൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (ആർആർബി) നിയോഗിച്ചു.

  • നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (ഗ്രാജുവേറ്റ്): ആർ ആർ ബി പ്രയാഗ്‌രാജ്

  • നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (അണ്ടർഗ്രാജുവേറ്റ്): ആർ ആർ ബി അഹമ്മദാബാദ്

  • പാരാമെഡിക്കൽ കാറ്റഗറീസ്: ആർ ആർ ബി ബിലാസ്പൂർ

  • ലെവൽ-1 (ഗ്രൂപ്പ് ഡി): ആർ ആർ ബി ചണ്ഡീഗഡ്

  • മിനിസ്റ്റീരിയൽ & ഐസൊളേറ്റഡ് കാറ്റഗറീസ്: ആർ ആർ ബി ഗുവാഹത്തി

  • സെക്ഷൻ കൺട്രോളർ: ആർ ആർ ബി മുംബൈ

  • അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP):ആർ ആർ ബി ജമ്മു

  • ടെക്നീഷ്യൻ (ഗ്രേഡ്-I സിഗ്നൽ & ഗ്രേഡ്-III): ആർ ആർ ബി തിരുവനന്തപുരം

  • ജൂനിയർ എഞ്ചിനീയർ / ഡിഎംഎസ്/ സി എം എ: ആർ ആർ ബി ഭുവനേശ്വർ

railway job
ഇന്ത്യൻ റെയിൽവേയിൽ 6101 ഒഴിവുകൾ; യുവാക്കൾക്ക് മികച്ച അവസരം

കൂടുതൽ വിവരങ്ങൾക്ക് https://indianrailways.gov.in/ സന്ദർശിക്കുക.

Summary

Carrier news: RRBs Release 2026 Recruitment Exam Calendar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com