സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

ബാച്ചിലർ അല്ലെങ്കിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 28.
SEBI Jobs
SEBI Opens Applications for 110 Officer Grade A Posts special arrangement
Updated on
1 min read

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ ജോലി നേടാൻ അവസരം. ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലായി 110 ഒഴിവുകളുണ്ട്. ബാച്ചിലർ അല്ലെങ്കിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 28.

SEBI Jobs
സെബി വിളിക്കുന്നു; ശമ്പളം 1,84,000 വരെ; ഇപ്പോൾ തന്നെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

ജനറൽ സ്ട്രീം: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം/ ബിരുദാനന്തര ഡിപ്ലോമ (കുറഞ്ഞത് 2 വർഷം). അല്ലെങ്കിൽ നിയമത്തിൽ ബിരുദം/എഞ്ചിനീയറിങിൽ ബിരുദം/ചാർട്ടേഡ് അക്കൗണ്ടന്റ് (CA) / ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (CFA) / കമ്പനി സെക്രട്ടറി (CS) / കോസ്റ്റ് അക്കൗണ്ടന്റ് എന്നി കോഴ്സുകൾ പൂർത്തിയയാക്കിയവർക്കും അപേക്ഷ സമർപ്പിക്കാം.

ലീഗൽ സ്ട്രീം: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള നിയമ ബിരുദം.

SEBI Jobs
ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

ഇൻഫർമേഷൻ ടെക്നോളജി സ്ട്രീം: ഏതെങ്കിലും ശാഖയിൽ എഞ്ചിനീയറിങിൽ ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദത്തോടെ (കുറഞ്ഞത് 2 വർഷം) ഏതെങ്കിലും വിഷയത്തിൽ ബിരുദം.

റീസർച്ച് സ്ട്രീം: സാമ്പത്തികശാസ്ത്രം, കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമെട്രിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിനാൻസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദാനന്തര ബിരുദം/ ബിരുദാനന്തര ഡിപ്ലോമ (കുറഞ്ഞത് 2 വർഷം).

SEBI Jobs
ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

ഔദ്യോഗിക ഭാഷാ വിഭാഗം: ബാച്ചിലേഴ്‌സ് തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദി/ഹിന്ദി വിവർത്തനത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് സംസ്‌കൃതം/ഇംഗ്ലീഷ്/സാമ്പത്തികശാസ്ത്രം/കൊമേഴ്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം.

എഞ്ചിനീയറിങ് (ഇലക്ട്രിക്കൽ) വിഭാഗം: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം.

എഞ്ചിനീയറിങ് (സിവിൽ) വിഭാഗം: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ബിരുദം.

SEBI Jobs
JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

മുൻ പരിചയം

  • ജനറൽ,ഐടി, ഗവേഷണം, ഔദ്യോഗിക ഭാഷാ വിഭാഗങ്ങൾക്ക് മുൻ പരിചയം ആവശ്യമില്ല.

  • നിയമ വിഭാഗത്തിന്, അഭിഭാഷകനായി രണ്ട് വർഷത്തെ പരിചയം അഭികാമ്യമാണ്.

  • എഞ്ചിനീയറിങ് (ഇലക്ട്രിക്കൽ), (സിവിൽ) വിഭാഗങ്ങൾക്ക്, വിജ്ഞാപനത്തിൽ വിശദമാക്കിയിരിക്കുന്നതുപോലെ പ്രവൃത്തി പരിചയം അഭികാമ്യമാണ്.

SEBI Jobs
നിഷിൽ ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ, വനിതാ പോളിടെക്‌നിക്കിൽ ഇന്റർപ്രട്ടർ, ട്രേഡ് ഇൻസ്പെക്ടർ, തുടങ്ങി വിവിധ ഒഴിവുകൾ

ഉയർന്ന പ്രായപരിധി,അപേക്ഷ ഫീസ്, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആയി https://www.sebi.gov.in/ സന്ദർശിക്കുക.

Summary

Job alert: SEBI Announces Recruitment for Officer Grade A Posts; 110 Vacancies Across Various Departments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com