

ഇന്ത്യയിലെ യുവതലമുറയിൽ ശക്തമായ സംരംഭകത്വ മനോഭാവം ഉയർന്നുവരുന്നതായി പുതിയ പഠനം പറയുന്നു. ഇന്ത്യയിലെ സർവകലാശാലകളിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളിൽ മൂന്ന് പേരും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു.
എന്നാൽ, ഇന്ത്യയിലെ അടുത്ത തലമുറയിലെ ഇന്നൊവേറ്റേഴ്സിന് ആഗ്രഹങ്ങളും ആശയങ്ങളുമുണ്ടെങ്കിലും സംരഭക മേഖലയിൽ വരാനും അതിനെ മന്ദഗതിയിലാക്കുന്നതിലും ഒന്നിലേറെ തടസ്സങ്ങളുണ്ടെന്ന് പുതിയ പഠനം പറയുന്നു.
ഹരിയാനയിലെ ഗുഡ്ഗാവിലെ സ്വകാര്യ സർവ്വകലാശാലയാണ് ബിഎംഎൽ മുഞ്ജാൽ യൂണിവേഴ്സിറ്റി ആണ് പഠനം നടത്തിയത്.
ബിഎംഎൽ മുഞ്ജൽ സർവകലാശാലയുടെ പുതിയ പഠന റിപ്പോർട്ട് പ്രകാരം 75 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളും സംരംഭകരാകാൻ ആഗ്രഹിക്കുന്നു. സ്റ്റാർട്ടപ്പ് സംബന്ധിച്ച് അക്കാദമിക്ക് രംഗത്ത് സ്ഥാപനപരമായ ശ്രദ്ധ വർദ്ധിക്കുന്നതായും പഠനം പറയുന്നു.
'യൂത്ത് എന്റർപ്രണർഷിപ്പ് ആൻഡ് സ്റ്റാർട്ട്-അപ്പ് ഗവേണൻസ്-ഗൈഡിങ് ദ് നെക്സ്റ്റ് ജനറേഷൻ ഓഫ് ലീഡേഴ്സ് ടുവേഡ്സ് സ്റ്റെബിലിറ്റി ആൻഡ് സക്സസ്സ് ' എന്ന തലക്കെട്ടിലുള്ള പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
എന്നാൽ മെന്റർഷിപ്പ്, ഫണ്ടിങ് , നിയമപരമായ മാർഗനിർദ്ദേശം എന്നിവയുടെ അഭാവം പോലുള്ള തടസ്സങ്ങളാണ് പൊതുവിൽ മിക്കവരും നേരിടുന്നത്.
മെന്റർഷിപ്പിന്റെയും ധനസഹായത്തിന്റെയും അഭാവമാണ് യുവതലമുറ നേരിടുന്ന ഏറ്റവും വലിയ തടസ്സങ്ങളായി പഠനത്തിൽ കണ്ടെത്തിയത്.
റിപ്പോർട്ട് അനുസരിച്ച്, 35 ശതമാനം വിദ്യാർത്ഥികളും സംരംഭം ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം മെന്റർഷിപ്പിന്റെ അഭാവമാണെന്ന് അഭിപ്രായപ്പെടുന്നു.
നിയമ, സാമ്പത്തിക കാര്യങ്ങളിലെ മാർഗനിർദ്ദേശ പരിമിതികൾ 24 ശതമാനം പേർ ചൂണ്ടിക്കാണിച്ചു. 22 ശതമാനം പേർ ഫണ്ടിങ് പരിമിതികൾ പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടി
പരാജയഭീതിയാണ് 13 ശതമാനം പേരെ സംബന്ധിച്ച് പ്രധാന തടസ്സം, സ്റ്റാർട്ടപ്പ് ശ്രമങ്ങളുമായി അക്കാദമിക് മേഖലയെ സന്തുലിതമാക്കുന്നതിലെ ബുദ്ധിമുട്ടാണ് ഏഴ് ശതമാനം പേരുടെ ആശങ്ക.
സർവേയിൽ പങ്കെടുത്ത വ്യവസായ പ്രൊഫഷണലുകളിൽ 33 ശതമാനം പേർ യുവതലമുറ നയിക്കുന്ന സ്റ്റാർട്ടപ്പുകളിൽ ഏറ്റവും പോരായ്മയുള്ള ഒരു ഘടകമായി ഭരണനിർവ്വഹണത്തെ കാണുന്നു. .
ഇന്ത്യൻ സർവകലാശാലകളിലുടനീളമുള്ള 1,000 വിദ്യാർത്ഥികളെയും ഫൗണ്ടർമാർ, ചീഫ് എക്സിക്യൂട്ടീവുകൾ, നിക്ഷേപകർ, ഇക്കോസിസ്റ്റം എക്സ്പെർട്ട്സ് എന്നിവരുൾപ്പെടെ 200 വ്യവസായ പ്രൊഫഷണലുകളെയും ഉൾപ്പെടുത്തി നടത്തിയ പഠനമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates