എസ് എസ് എൽ സി പരീക്ഷാ ഫീസ് നവംബ‍ർ 12 മുതൽ അടയ്ക്കാം,ഡി എൻ ബി, പോസ്റ്റ് എം ബി ബി എസ് പ്രവേശനം നവംബ‍ർ ആറിനകം അപേക്ഷിക്കണം

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2025 ലെ എം ബി ബി എസ്/ ബി ഡിഎസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താൽക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
SSLC  EXAM
SSLC exam fee can be paid from November 12, DNB, Post MBBS admissions should be applied by November 6 ഫയൽ
Updated on
2 min read

എസ് എസ് എൽ സി പരീക്ഷാ ഫീസ്

എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി, എ എച്ച് എസ് എസ് എൽ സി എസ് എസ് എൽ സി (ഹിയറിങ് ഇംപയേഡ്), ടിഎച്ച്എസ് എൽ സി (ഹിയറിങ് ഇംപയേഡ്) 2025-26 അധ്യയന വർഷത്തെ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പരീക്ഷകൾ 2026 മാർച്ച് അഞ്ചിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ 2025 നവംബർ 12 മുതൽ 19 വരെ അടയ്ക്കാം. പിഴയോടുകൂടി നവംബ‍ർ 21 മുതൽ 26 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും.

വിശദ വിവരങ്ങൾക്ക്: https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, http://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in, http://thslchiexam.kerala.gov.in.

SSLC  EXAM
എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

ഡി എൻ ബി, പോസ്റ്റ് എം ബി ബി എസ് പ്രവേശനം

ഡി എൻ ബി, പോസ്റ്റ് എം ബി ബി എസ് കോഴ്സുകളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് നടത്തിയിട്ടുള്ള നീറ്റ് പി ജി 2025 പ്രവേശന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരായിരിക്കണം അപേക്ഷകർ.

സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമാണ്. നവംബർ ആറിന് ഉച്ചയ്ക്ക് 12 നകം അപേക്ഷ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകൾ നവംബർ 10 വരെ അപ്‌ലോഡ്‌ ചെയ്യാം.

വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 - 2332120, 2338487.

SSLC  EXAM
തുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് അറിയാൻ കരിയർ പ്രയാണം പോർട്ടൽ, വിദ്യാർത്ഥികളുടെ സഹായത്തിനായി 6,687 കരിയർ ഗൈഡുമാർ

കീം -2025 എം ബി ബി എസ്/ ബി ഡിഎസ് താൽക്കാലിക അലോട്ട്‌മെന്റ്

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2025 ലെ എം ബി ബി എസ്/ ബി ഡിഎസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താൽക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്. ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം ഒക്ടോബർ 31ന് വൈകുന്നേരം ആറ് മണിക്കുള്ളിൽ അറിയിക്കണം.

അന്തിമ അലോട്ട്മെന്റ് നവംബർ മൂന്നിന് പ്രസിദ്ധീകരിക്കും. അന്തിമ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ എട്ടിന് വൈകിട്ട് നാല് മണി വരെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാം.

വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ:0471 2332120, 2338487.

സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം

സി-ഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തൊഴിൽ അധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ നവംബർ ഒന്നിനകം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠന കേന്ദ്രങ്ങളിൽ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org.

SSLC  EXAM
മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സിന് നവംബർ 20 വരെ അപേക്ഷിക്കാം,പ്രവേശന പരീക്ഷ നവംബർ 29 ന്

സ്കോൾ-കേരളയുടെ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്സ്

വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് നവംബ‍ർ ഏഴ് വരെ അപേക്ഷിക്കാം.

60 രൂപ പിഴയോടുകൂടി അപേക്ഷിക്കാനുള്ള അവസാന തീയതിയാണ് നവംബർ ഏഴ്. ഓൺലൈൻ രജിസ്ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്‌ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി തപാൽ മാർഗം അയച്ചു നൽകണം.

അയക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 . ഫോൺ: 0471-2342369, 2342271, 2342950.

Summary

Education News: SSLC exam fee can be paid from November 12. The exams will begin on March 5, 2026 and end on March 30. The exam fee can be paid from November 12 to 19, 2025 without penalty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com