70,000രൂപ പ്രതിമാസ സ്റ്റൈപൻഡ്, സെബിയിൽ 91 യങ് പ്രൊഫഷണൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്
SEBI Young Professional recruitment 2026 – 91 vacancies with RS70,000 monthly stipend
SEBI invites applications for 91 Young Professional positions with RS.70,000 monthly stipend. Apply online now. special arrangement
Updated on
2 min read

സെബിയിൽ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ -SEBI) യംങ് പ്രഫഷണൽ പ്രോഗ്രാമിൽ ചേരുന്നതിന് വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സെക്യൂരിറ്റീസ് മാർക്കറ്റ് ഓപ്പറേഷൻസ്, ലോ,റിസർച്ച്, ഇൻഫർമേഷൻ ടെക്നോളജി, രാജ്ഭാഷ എന്നീ തസ്തികകളിലാണ് യങ് പ്രൊഫഷണലുകളെ നിയമിക്കുന്നത്.

ആകെ 91 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്.

SEBI Young Professional recruitment 2026 – 91 vacancies with RS70,000 monthly stipend
കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം

യങ് പ്രഫഷണൽ തസ്തിക, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത എന്നിവ

സെക്യൂരിറ്റി മാർക്കറ്റ് ഓപറേഷൻസ്

ഒഴിവുകളുടെ എണ്ണം : 40

യോഗ്യത :അക്കാദമിക് നിലവാരമുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിനാൻസ് സ്പെഷലൈസേഷനോടു കൂടി 60% മാർക്ക്/തത്തുല്യ സിജിപിഎ യോടുകൂടി മാനേജ്മെന്റിൽ പിജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സിഎ/ തത്തുല്യമോ ഉള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം.

പ്രസക്തമേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

ലോ

ഒഴിവുകളുടെ എണ്ണം: 13

യോഗ്യത : 60% മാർക്ക്/തത്തുല്യ സിജിപിഎ യോടുകൂടി നിയമ ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

റിസർച്ച് -

ഒഴിവുകളുടെ എണ്ണം : നാല്

യോഗ്യത :മാനേജ്മെന്റ്/ ഫിനാൻസ്/ ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമെട്രിക്സ് തുടങ്ങിയ വിഷയങ്ങളിലൊന്നിൽ 60% മാർക്ക്/തത്തുല്യ സിജിപിഎ യോടുകൂടി ബിരുദാന്തര ബിരുദം.

പ്രസക്തമേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഫിനാൻസ് മാർക്കറ്റിങ് വിഷയത്തിൽ പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന.

SEBI Young Professional recruitment 2026 – 91 vacancies with RS70,000 monthly stipend
ആർബിഐയിൽ ലീഗൽ ഓഫീസർ,മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം

ഇൻഫർമേഷൻ ടെക്നോളജി

ഒഴിവുകളുടെ എണ്ണം : 29

യോഗ്യത : 60% മാർക്ക്/തത്തുല്യ സിജിപിഎ യോടുകൂടി ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഐടി/ കംപ്യൂട്ടർ സയൻസ് എന്നിവയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എംസിഎ/ എംഎസ്​സി ( ഐ ടി )/ എംബിഎ (സിസ്റ്റംസ്/ അനലറ്റിക്സ്)/ എംടെക്/എംഎസ് അല്ലെങ്കിൽ തത്തുല്യ ബിരുദാന്തരബിരുദം 60% മാർക്ക്/തത്തുല്യ സിജിപിഎ യോടുകൂടി പാസായിരിക്കണം.

സോഫ്റ്റ് വെയർ ഡവലപ്മെന്റ്/ സൈബർ സെക്യൂരിറ്റി മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

രാജ് ഭാഷ

ഒഴിവുകളുടെ എണ്ണം: അഞ്ച്

യോഗ്യത : ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദി / ഹിന്ദി വിവർത്തനം എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച്, സംസ്കൃതം/ ഇംഗ്ലീഷ്/ സാമ്പത്തികശാസ്ത്രം/ കൊമേഴ്‌സ് എന്നിവയിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദം, ; അല്ലെങ്കിൽ ഇംഗ്ലീഷ്, ഹിന്ദി/ ഹിന്ദി വിവർത്തനം എന്നിവയിൽ ബിരുദാനന്തര ബിരുദം.

ഹിന്ദി ടൈപ്പിങ്ങിൽ പരിജ്ഞാനം ഉൾപ്പെടെ ഈ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.

നിയമന രീതി, കാലാവധി, സ്റ്റൈപൻഡ്, ആനുകൂല്യങ്ങൾ

യങ് പ്രൊഫഷണലുകളുടെ കാലാവധി ഒരുവർഷമാണ്. പ്രവർത്തനമികവ്, ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കി അധികൃതർക്ക് ഒരു വർഷം വീതം രണ്ട് തവണ യങ് പ്രൊഫഷണലുകൾക്ക് കാലാവധി നീട്ടി നൽകാവുന്നതാണ്. ആകെ കാലാവധി മൂന്ന് വർഷത്തിൽ കൂടാൻ പാടില്ല.

മുംബൈയിലെ ആസ്ഥാന ഓഫീസിലായിരിക്കും യങ് പ്രൊഫഷണലുകളുടെ നിയമനം.

സ്റ്റൈപൻഡ്: പ്രതിമാസം 70,000 രൂപ

അവധി: പൊതു ഒഴിവുദിവസങ്ങൾക്ക് പുറമെ വർഷത്തിൽ 18 അവധി എടുക്കാൻ അനുവദിക്കുന്നു. കൂടുതലെടുക്കുന്ന അവധികളിൽ സ്റ്റൈപൻഡിൽ നിന്നുള്ള വേതനം കുറയ്ക്കും.

ഉയർന്ന പ്രായപരിധി: 30 വയസ്സ് (08-02-2026)

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 28

ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്ന ലിങ്ക് ഇവിടെ കാണാം

Summary

Job Alert: SEBI invites applications for 91 Young Professional vacancies with a monthly stipend of Rs.70,000. Check eligibility and apply online now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com