പ്രസാർ ഭാരതി ദൂരദർശൻ ന്യൂസിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കാൻ സീനിയർ കറസ്പോണ്ടന്റ് തസ്തികയിൽ ഒഴിവുണ്ട്. കരാറിടിസ്ഥാനത്തിലായിരിക്കും നിയമനം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ അയക്കണം. രണ്ട് വർഷത്തേയ്ക്കായിരിക്കും കാലാവധി.
യോഗ്യത: ബിരുദം/ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പ്രസക്തമായ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം/ അംഗീകൃത സർവകലാശാലയിൽ ബിരുദം/ ഹിന്ദിയിലും ഇംഗ്ലീഷിലും ദ്വിഭാഷ (അതത് പ്രാദേശിക ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം)
പ്രവൃത്തി പരിചയം: പ്രസക്തമായ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷം.
ഒഴിവുകൾ:ഒന്ന്
പ്രതിമാസം: 80,000 - 1,25,000 രൂപ സമാഹൃതവേതനം
പ്രായപരിധി: വിജ്ഞാപന തീയതി പ്രകാരം 45 വയസ്സിന് താഴെ.
അപേക്ഷകൾ https://avedan.prasarbharati.org/ ഈ വിലാസത്തിൽ ലോഗിൻ ചെയ്ത് വേണം സമർപ്പിക്കേണ്ടത്. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുയുള്ളൂ.
ഡിസംബർ 11 നകം അപേക്ഷ സമർപ്പിക്കണം.
വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ഡെവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) ന്റെ നേതൃത്വത്തിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ വിവിധ വിഷയ മേഖലയിലെ വിദഗ്ധർക്കു സഹകരിക്കാൻ അവസരം.
സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും അത് പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം.
കൃഷി, മൃഗസംരക്ഷണവും, മത്സ്യബന്ധനവും, ക്ഷീരോൽപ്പാദനവും ഭക്ഷ്യസാങ്കേതികവിദ്യകളും, വയോജനങ്ങളുടെ പ്രശ്‌നങ്ങൾ, കുട്ടികളുടെ പ്രശ്‌നങ്ങൾ, ജലസംരക്ഷണവും കുടിവെള്ളവും കാലാവസ്ഥ വ്യതിയാനം, ദുരന്ത നിവാരണം, പാരിസ്ഥിതിക ശാസ്ത്രം, ഡേറ്റാ സയൻസും ഭാവി സാങ്കേതികവിദ്യകളും തുടങ്ങി 30 മേഖലകളിലാണ് വിഷയ വിദഗ്ധർക്കു സഹകരിക്കാൻ അവസരം.
നിലവിൽ സർവീസിൽ ഉള്ളവർക്കും വിരമിച്ചവർക്കും yip.kerala.gov.in/evaluators ൽ രജിസ്റ്റർ ചെയ്യാം.
ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഒഴിവുള്ള റെഫ്രിജറേറ്റർ ആൻഡ് എസി ടെക്‌നിഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. ഒരു ഗസ്റ്റ ഇൻസ്ട്രക്ടർ ഒഴിവാണ് ഉള്ളത്. ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള തസ്തികയിലാണ് ഒഴിവ്. ഇത് നികത്തുന്നതിനായി നവംബർ മൂന്നിന് അഭിമുഖം നടത്തും.
ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമ/ ഈ ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ NAC-യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപ്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസ്സൽ രേഖകളുമായി അന്നേദിവസം രാവിലെ 10.15ന് ഐടിഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
