മെഡിക്കൽ സർവീസ് കോർപറേഷനിൽ ഡെപ്യൂട്ടി മാനേജർ,കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി വിവിധ ഒഴിവുകൾ

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള കണ്ണൂർ ജില്ലയിലെ ഇ എസ് ഐ ആശുപത്രി, ഡിസ്പെന്‍സറി എന്നിവിടങ്ങളിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു
Karunya Pharmacy
Various vacancies including Deputy Manager in Kerala Medical Service Corporation, Assistant Professor in Calicut UniversityKMSCL
Updated on
2 min read

നാഷണൽ ആയുഷ് മിഷനിൽ ജൂനിയർ കൺസൾട്ടന്റ് എൻജിനീയർ,കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ ഡെപ്യൂട്ടി മാനേജർ ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ്, കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ, കണ്ണൂർ ജില്ലയിലെ ഇ എസ് ഐ ആശുപത്രി, ഡിസ്പെന്‍സറി എന്നിവിടങ്ങളിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാ‍ർ എന്നീ ഒഴിവുകളുണ്ട്.

Karunya Pharmacy
ഏതെങ്കിലും ഡിഗ്രി ഉണ്ടോ? ജോലി റെഡി; ഐ ടി കമ്പനികൾ നയം മാറ്റുന്നു, പക്ഷേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ്

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് തല സ്ഥലമാനമാപ്പുകൾ തയ്യാറാക്കുന്നതിന് ടെക്നിക്കൽ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ബി.ടെക്. (സിവിൽ) അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. AutoCAD/QGIS എന്നിവയിൽ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്. ഒരു ഒഴിവാണ് ഉള്ളത്.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം നവംബർ മൂന്നിന് രാവിലെ 9.45ന് ശുചിത്വമിഷൻ സ്റ്റേറ്റ് ഓഫീസിൽ ഹാജരാകണം.

തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തെ പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് സമുച്ചയത്തിന്റെ നാലാം നിലയിലാണ് സ്റ്റേറ്റ് ശുചിത്വ മിഷൻ ഓഫീസ്. വിശദവിവരങ്ങൾക്ക്: www.suchitwamission.org

Karunya Pharmacy
കണ്ണൂര്‍ സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം

കെ എം എസ്‌ സി എല്ലിൽ ഡെപ്യൂട്ടി മാനേജർ

കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ ഡെപ്യൂട്ടി മാനേജർ എക്വിപ്മെന്റ് സർവീസ് തസ്തികയിൽ ഒഴിവുണ്ട്.

51,000 രൂപ ശമ്പള സ്കെയിലിലുള്ള തസ്തികയിലാണ് ഒഴിവുള്ളത്. നിലവിൽ ഉള്ള ഒരു ഒഴിവ് മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്. മുസ്ലീം ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.

ബയോമെഡിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്കും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2025 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).

Karunya Pharmacy
ശമ്പളം ഒരു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ, എസ്ബിഐയിൽ ഒഴിവുകൾ, ബിരുദധാരികൾക്കും അപേക്ഷിക്കാം

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ആറിനകം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ ഒസി ഹാജരാക്കണം.

ജൂനിയർ കൺസൾട്ടന്റ് എൻജിനീയർ

നാഷണൽ ആയുഷ് മിഷൻ കേരളയിൽ, ജൂനിയർ കൺസൾട്ടന്റ് എൻജിനീയർ തസ്തികയിലേക്ക് വാക്ക്- ഇൻ ഇന്റർവ്യൂ നടത്തുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിഇ. / ബിടെക് യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവരെയാണ് പരിഗണിക്കുക.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ മൂന്നിന് രാവിലെ 10 ന് ആയുഷ് മിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: nam.kerala.gov.in, ഫോൺ: 0471 2474550.

Karunya Pharmacy
തുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് അറിയാൻ കരിയർ പ്രയാണം പോർട്ടൽ, വിദ്യാർത്ഥികളുടെ സഹായത്തിനായി 6,687 കരിയർ ഗൈഡുമാർ

അസിസ്റ്റന്റ് പ്രൊഫസർ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.ഇതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തും.

പുതുക്കിയ വിജ്ഞാപന പ്രകാരം അഭിമുഖം നടക്കുന്ന തീയതി, വിഷയം എന്നിവ ക്രമത്തിൽ :-

നവംബർ 17 - ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി,

നവംബർ 18 - ഫിലോസഫി, സംസ്‌കൃതം, അഫ്സൽ - ഉൽ - ഉലമ, ഹിന്ദി,

നവംബർ 19 - അറബിക് (ഹിന്ദു നാടാർ, ഇ./ടി./ബി. സംവരണം), ഹിസ്റ്ററി (എസ്.സി. സംവരണം), ഇംഗ്ലീഷ് (എൽ.സി. / എ.ഐ. സംവരണം).

Karunya Pharmacy
നായയെ പരിശീലിപ്പിക്കാൻ പഠിച്ചാലോ?, അതും പൊലീസ് അക്കാദമിയിൽ; സർട്ടിഫിക്കറ്റും നേടാം

ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മതിയായ രേഖകളും സഹിതം അതത് ദിവസം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം https://www.uoc.ac.in , https://sde.uoc.ac.in. ഫോൺ : 0494 2407356, 7494.

Karunya Pharmacy
ഐ ടി ഐ പൂർത്തിയാക്കിയോ?,ഐ എസ് ആർ ഒയിൽ ജോലി നേടാം; ഫാർമസിസ്റ്റ് തസ്തികയിലും ഒഴിവ്

അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള കണ്ണൂർ ജില്ലയിലെ ഇ എസ് ഐ ആശുപത്രി, ഡിസ്പെന്‍സറി എന്നിവിടങ്ങളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു.

എം ബി ബി എസിനൊപ്പം ടി സി എം സി രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷന്‍, പ്രവർത്തിപരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. കോഴിക്കോട് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് നവംബര്‍ 12 ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് അഭിമുഖം.

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഒന്നാംനില, സായ് ബില്‍ഡിങ്, എരഞ്ഞിക്കല്‍ ഭഗവതി ടെമ്പിള്‍ റോഡ്, കോഴിക്കോട് എന്ന വിലാസത്തിലാണ് അഭിമുഖത്തിനായി എത്തിച്ചേരേണ്ടത്. ഫോണ്‍: 0495 2322339

Summary

Job Alert: vacancies in National AYUSH Mission, Kerala Medical Service Corporation, suchitwa mission Mission, University of Calicut, and ESI Hospital and Dispensary in Kannur district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com