ക്ലീൻ കേരള കമ്പനി, സി-മെറ്റ്, നിഷ് എന്നീ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. അസിസ്റ്റന്റ് മാനേജർ,ലൈബ്രറേറിയൻ,ക്ലിനിക്കൽ സൈക്കോളോജിസ്റ്റ് എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്.
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിമയനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരികൾക്ക് 5 വർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. മാലിന്യസംസ്ക്കരണ മേഖലയിലും ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതിയാകും.
പ്രായപരിധി: 35 വയസ്. സമർപ്പിക്കേണ്ട രേഖകൾ: കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്. ആഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷകർ കൊറിയർ / തപാൽ / നേരിട്ട് സമർപ്പിക്കാം. അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് എഴുതണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 – 2724600
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ തളിപ്പറമ്പ, നൂറനാട്, ചവറ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള 3 ലൈബ്രറേറിയൻ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ളവർക്ക് മുൻഗണന. ലൈബ്രററി ആന്റ് ഇന്റഫർമേഷൻ സയൻസിലുള്ള ബിരുദമാണ് യോഗ്യത. പരമാവധി പ്രായം 40 വയസ് (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസ്യതമായ വയസിളവുണ്ട്).
ശമ്പളം: 24,040 രൂപ. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.റ്റി വിഭാഗത്തിന് 250 രൂപയും. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റയും, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ. പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 15നകം അയച്ചുതരണം. കൂടുതൽവിവരങ്ങൾക്ക്: 0471-2302400.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ അസിസ്റ്റന്റ്, ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ലക്ചറർ, എന്നീ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/careers.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates