എസ് എൻ യൂണിവേഴ്സിറ്റി: സോണൽ കലോത്സവം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

എന്തെങ്കിലും നേടാനുള്ള പോരാട്ടമായല്ല, നമ്മുടെ കഴിവുകൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായി ഈ കലോത്സവത്തെ കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
SN University  Admission
SN University Arts Fest Inaugurated by District CollectorFILE
Updated on
1 min read

കൊല്ലം : അവസരങ്ങളുടെ പുതിയ അധ്യായം കുറിച്ച് കലയുടെ തിരി തെളിഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സോണൽ കലോത്സവം ജില്ലാ കളക്ടർ എൻ.ദേവി ദാസ് ഉദ്ഘാടനം ചെയ്തു. എന്തെങ്കിലും നേടാനുള്ള പോരാട്ടമായല്ല, നമ്മുടെ കഴിവുകൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായി ഈ കലോത്സവത്തെ കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

SN University  Admission
സിബിഎസ് സി വിളിക്കുന്നു; 13000ലധികം അധ്യാപകർ,1500 ലേറെ മറ്റ് ജീവനക്കാർ; പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

അതിലൂടെ നമുക്ക് ലഭിക്കുന്ന സംതൃപ്തിയും മറ്റുള്ളവർക്ക് നൽകുന്ന സന്തോഷവും പ്രധാനമാണ്. ഒരു പക്ഷേ പലർക്കും ചെറുപ്പകാലത്ത് കണ്ടിട്ടും നടപ്പാക്കാനാവാതെ പോയ സ്വപ്നം സഫലമാക്കാനുള്ള സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തിൻ്റെ ലോഗോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി. പിയ്ക്ക് നൽകി ജില്ലാകളക്ടർ എൻ. ദേവി ദാസ് പ്രകാശനം ചെയ്തു.

കൊല്ലം റീജിയണൽ സെന്ററിന് കീഴിലുള്ള തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 11 പഠന കേന്ദ്രങ്ങളിൽ നിന്ന് ആയിരത്തിലധികം പഠിതാക്കളാണ് ഇവിടെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

SN University  Admission
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

സർവകലാശാലയുടെ അഞ്ചാം വാർഷികഘോഷ വേളയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവം 2025 നവംബർ 28 മുതൽ 30 വരെ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി ആണ് അഞ്ച് റീജിയണൽ കേന്ദ്രങ്ങളിലായുള്ള സോണൽ കലോത്സവങ്ങൾ. സോണൽ വിജയികൾക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാനാകും.

സംസ്ഥാന കലോത്സവ വിജയികൾക്ക് ഗ്രേസ് മാർക്കുണ്ട്. മാത്രമല്ല ഇവർക്ക് ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഓപ്പൺ സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.

Summary

Education news: SN University Zonal Arts Festival Inaugurated by District Collector.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com