കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എംബിഎ കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷനും വിവിധ വകുപ്പുകളിലേക്ക് അഡ്മിഷനായി റിയൽ ടൈം അഡ്മിഷൻ നടത്തുന്നു. പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ്,നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് എന്നിവയിലാണ് റിയൽ ടൈം അഡ്മിഷൻ നടത്തുന്നത്. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എംബിഎ/എംബിഎ (സായാഹ്ന)/ ഇന്റർനാഷണൽ ഡ്യൂവൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 20ന് കുസാറ്റ് സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ ഒമ്പത് മണി. കൂടുതൽ വിവരങ്ങൾക്ക് sms.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495995096, 9400177065
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിവിധ വകുപ്പുകളിലേക്ക് അഡ്മിഷനായി റിയൽ ടൈം അഡ്മിഷൻ നടത്തുന്നു.
പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ് (ഐസിആർഇപി)
എം എസ് സി ബയോഎത്തിക്‌സ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ഓഗസ്റ്റ് 18ന് കുസാറ്റ് ഐസിആർഇപി ഓഫീസിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9:30 മുതൽ 10:30 വരെ. കൂടുതൽ വിവരങ്ങൾക്ക്: https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078019688
നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത്
എം.ടെക്ക് സിന്തറ്റിക് ബയോളജി ആൻഡ് ബയോമാനുഫാക്ച്ചറിങ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ഓഗസ്റ്റ് 18ന് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത്, കുസാറ്റ് ലേക്‌സൈഡ് ക്യാമ്പസ്സിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2381120, 9846047433
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കെ ജി ടി ഇ പ്രിന്റിംഗ് ടെക്‌നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് അന്നേദിവസം രാവിലെ 11 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷ www.polyadmission.org/kgte യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷാഫീസ് (25 രൂപ) എന്നിവ സഹിതം കോളേജ് ഓഫീസിൽ സമർപ്പിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates