കാലിക്കറ്റ് സർവകലാശാല: സ്കൂള്‍ ഓഫ് ഡ്രാമയിൽ സ്പോട്ട് അഡ്മിഷന്‍; എംഎ ഉറുദു സീറ്റൊഴിവ്

പ്രവേശനം സ്കൂളില്‍ വെച്ച് നടത്തുന്ന അഭിരുചി പരീക്ഷയുടേയും യോഗ്യതാ പരീക്ഷയുടെയും മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും
Calicut University
Calicut University’s School of Drama and Fine Arts to conduct spot admission.special arrangement
Updated on
1 min read

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ഫൈന്‍ ആർട്സിലെ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇന്റഗ്രേറ്റഡ് എം.ടി.എ, എം.എ. മ്യൂസിക് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്. ആഗസ്റ്റ് 18, 19 തീയതികളിൽ നടക്കും.

Calicut University
ബാങ്ക് ഓഫ് ബറോഡയിൽ 417 ഒഴിവുകൾ

താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂള്‍ ഓഫ് ഡ്രാമ ഓഫീസിൽ ഹാജരാകണം. പ്രവേശനം സ്കൂളില്‍ വെച്ച് നടത്തുന്ന അഭിരുചി പരീക്ഷയുടേയും യോഗ്യതാ പരീക്ഷയുടെയും മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2385352.

Calicut University
മേസൺ മുതൽ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ വരെ, ഡൽഹിയിൽ 615 ഒഴിവുകൾ
Summary

എം.എ. ഉറുദു സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ഉറുദു പഠനവകുപ്പിൽ എം.എ. ഉറുദു പ്രോഗ്രാമിന് എസ്.സി. സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 18-ന് മുൻപായി സർവകലാശാലാ വെബ്സൈറ്റ് മുഖേന ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8897246842.

Summary

Education news: Calicut University’s School of Drama and Fine Arts to conduct spot admission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com