

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ഐ.ബി.എം പാർട്ണറായ ട്രാൻസ് ന്യൂറോൺ ടെക്നോളജീസുമായി ചേർന്ന് പുതിയ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുസ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഐ.ബി.എമ്മിന്റെ സാങ്കേതികവിദ്യാ അധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകൾ സർവകലാശാല വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിർമിതബുദ്ധി (AI), ഡാറ്റാ സയൻസ്, ഫിൻടെക്, ബ്ലോക്ക്ചെയിൻ തുടങ്ങിയ മേഖലകളിലായി ആകെ 10 പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. ബിസിനസ് അനലിറ്റിക്സ്, മാർക്കറ്റിങ്, ആരോഗ്യപരിപാലനം, നഴ്സിങ്, നിയമസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും കോഴ്സുകൾ ലഭ്യമാകും.
ആരംഭിക്കുന്ന പ്രധാന ഐ.ബി.എം (IBM) പ്രോഗ്രാമുകൾ
AI in Marketing from IBM
AI in Health Informatics from IBM
AI in Healthcare Management from IBM
AI in Pharmaceutical Marketing from IBM
AI in Medical Diagnostics from IBM
Foundation of AI in Nursing Care from IBM
Foundation of AI and Legal Technology from IBM
Data Science from IBM
FinTech and Blockchain from IBM
AI in Business Analytics from IBM
വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലെ പഠനത്തിനും ജോലിക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമൊപ്പം പുതിയ സാങ്കേതികവിദ്യകളിൽ അറിവും നൈപുണ്യവും നേടാൻ ഇതിലൂടെ അവസരമൊരുങ്ങും. വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ പാഠ്യപദ്ധതിയും ഡിജിറ്റൽ പഠന സൗകര്യങ്ങളും ലഭ്യമാക്കാനും പദ്ധതിയുണ്ട്.
പരിശീലനവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സർവകലാശാലയിൽ ഐ.ബി.എമ്മുമായി ചേർന്ന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. കേരളത്തിലെ ഐ.ടി, വിജ്ഞാന വ്യവസായ മേഖലകൾക്ക് ആവശ്യമായ നൈപുണ്യമുള്ളവരെ സംസ്ഥാനത്തുതന്നെ വളർത്തിയെടുക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽനൈപുണ്യം വികസിപ്പിക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates