പത്താംക്ലാസുകാർക്ക് 63,200 രൂപാ ശമ്പളം, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിളാകാം; മാർച്ച് 30 മുതൽ അപേക്ഷിക്കാം

യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഏപ്രിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
SSF constable recruitment 2026 for 10th pass candidates salary 63200 apply from March 30, Secretariat Security Force jobs
SSF Constable Recruitment 2026: 10th pass candidates can apply for Secretariat Security Force jobs with salary up to Rs.63,200 from March 30FB
Updated on
1 min read

കേന്ദ്രപൊലീസ് സേനയായ സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സിൽ (എസ് എസ് എഫ്- SSF) കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസുകാർക്കാണ് അവസരം.

രാജ്യത്തുടനീളമുള്ള പ്രധാന ഭരണ സമുച്ചയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സംരക്ഷണം, സർക്കാർ ഓഫീസുകൾ,ഔദ്യോഗിക വസതികൾ എന്നിവയുൾപ്പെടെ ദേശീയ തലത്തിൽ പ്രധാന മേഖലകളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് എസ് എസ് എഫി​ന്റെ പ്രവർത്തന രംഗങ്ങളിൽ പ്രാഥമികമായുള്ളത്.

SSF constable recruitment 2026 for 10th pass candidates salary 63200 apply from March 30, Secretariat Security Force jobs
പത്താംക്ലാസ്, പ്ലസ്ടു യോഗ്യതകളുള്ളവർക്ക് കേന്ദ്രസായുധ സേനയിൽ ജോലി, സശസ്ത്ര സീമ ബല്ലിൽ 1060 ഒഴിവുകൾ, ഏപ്രിൽ 20 വരെ അപേക്ഷിക്കാം

സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സി (എസ്എസ്എഫ്)ൽ കോൺസ്റ്റബിൾ (ബാർബർ), കോൺസ്റ്റബിൾ (വാഷർമാൻ) തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് 30 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ഏപ്രിൽ 28 വരെ അപേക്ഷിക്കാം.

SSF Constable Recruitment 2026
SSF Constable Recruitment 2026SSF

തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ശമ്പള സ്കെയിൽ എന്നിവ അറിയാം

തസ്തികയുടെ പേര്: കോൺസ്റ്റബിൾ (ബാർബർ), കോൺസ്റ്റബിൾ (വാഷർമാൻ)

ഒഴിവുകളുടെ ആകെ എണ്ണം: 10

കോൺസ്റ്റബിൾ (ബാർബർ): 03 (പുരുഷന്മാർ മാത്രം)

കോൺസ്റ്റബിൾ (വാഷർമാൻ) : 07 (പുരുഷന്മാർ മാത്രം)

യോഗ്യത: അംഗീകൃത സ്കൂളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ/ബോർഡിൽ നിന്നോ പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ജയിച്ചിരിക്കമം. ഏത് തസ്തികയിലേക്ക് അപേക്ഷിക്കുന്നുവോ അതിൽ പ്രൊഫഷനിൽ ട്രേഡ് ടെസ്റ്റ് പാസാകണം.

പ്രായപരിധി: 18 മുതൽ 23 വയസ്സ് വരെ (ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം)

ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: മാർച്ച് 30 (30-03-2026) പുലർച്ചെ 12.01 മണിമുതൽ (00:01 AM)

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 28 (28-04-2026) രാത്രി 11.59 വരെ

അപേക്ഷ സമർപ്പിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ്: recruitment.itbpolice.nic.in

Summary

Job Alert: SSF Constable Recruitment 2026: 10th pass candidates can apply for Secretariat Security Force jobs with salary up toRs63,200. Applications start from March 30. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com