

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ വകുപ്പുകളിലായി 212 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ ഏഴ് തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെഡിക്കൽ, നിയമം, ജേർണലിസം, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 2.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (അനാട്ടമി) – 4
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ മെഡിസിൻ) – 60
അസിസ്റ്റന്റ് എഡിറ്റർ – 2
സ്പെഷ്യലിസ്റ്റ് ഗ്രേഡ് II (അനസ്തീഷ്യോളജി) – 1
സ്പെഷ്യലിസ്റ്റ് ഗ്രേഡ് II (പീഡിയാട്രിക്സ്) – 1
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ – 140
പബ്ലിക് ലോ ഓഫീസർ/ഡിസ്ട്രിക്ട് ലിറ്റിഗേഷൻ ഓഫീസർ/ലോ ഓഫീസർ – 4
ആകെ – 212 ഒഴിവുകൾ
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ: നിയമ ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ അഭിഭാഷക പരിചയവും വേണം.
അസിസ്റ്റന്റ് എഡിറ്റർ: ജേണലിസം/മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദത്തോടൊപ്പം ജേണലിസം/മാസ് കമ്മ്യൂണിക്കേഷനിൽ ഒരു വർഷത്തെ ഡിപ്ലോമയും മൂന്ന് വർഷത്തെ എഡിറ്റിംഗ്/പബ്ലിഷിംഗ് പരിചയവും വേണം.
അസിസ്റ്റന്റ് പ്രൊഫസർ – അനാട്ടമി: ബന്ധപ്പെട്ട മെഡിക്കൽ പി.ജി യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയവും ആവശ്യമാണ്.
അസിസ്റ്റന്റ് പ്രൊഫസർ – ജനറൽ മെഡിസിൻ: എം.ബി.ബി.എസ്, ജനറൽ മെഡിസിനിൽ എം.ഡി/ഡി.എൻ.ബി, കൂടാതെ മൂന്ന് വർഷത്തെ അധ്യാപന പരിചയം വേണം.
അനസ്തീഷ്യോളജി, പീഡിയാട്രിക്സ്: എം.ബി.ബി.എസ്/തത്തുല്യ മെഡിക്കൽ യോഗ്യതയ്ക്കൊപ്പം ബന്ധപ്പെട്ട വിഷയത്തിൽ പി.ജി ഡിഗ്രി/ഡിപ്ലോമയും നിശ്ചിത പ്രവൃത്തിപരിചയവും വേണം.
അപേക്ഷകന്റെ പ്രായം 30 മുതൽ 50 വയസു വരെയായിരിക്കണം.
എസ്.സി, എസ്.ടി, ഒ.ബി.സി, PwBD തുടങ്ങിയ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവുകൾ ലഭിക്കും.
അഭിമുഖം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും. അപേക്ഷാ ഫീസ് 25 രൂപ ആണ്. വനിതകൾ, എസ്.സി, എസ്.ടി, PwBD വിഭാഗക്കാർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.upsc.gov.in/sites/default/files/AdvtNo-11-2026-Engl-100926.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates