

ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (UCSL) സൂപ്പർവൈസർ (മെക്കാനിക്കൽ) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 04 ഒഴിവുകളാണ് ഉള്ളത്. ഐ.ടി.ഐ, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 08
മെക്കാനിക്കൽ എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമയും, ഷിപ്പ് ബിൽഡിംഗ്/റിപ്പയർ അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഇതിൽ രണ്ട് വർഷം സൂപ്പർവൈസറി തസ്തികയിൽ ആയിരിക്കണം.
അല്ലെങ്കിൽ വെൽഡിംഗ്, ഷീറ്റ് മെറ്റൽ, ഫിറ്റർ, പ്ലംബർ തുടങ്ങിയ ട്രേഡുകളിൽ ഐ.ടി.ഐ (ITI) യോഗ്യതയും, 15 വർഷത്തെ പ്രവൃത്തിപരിചയവും. ഇതിൽ 3 വർഷം സൂപ്പർവൈസറി തസ്തികയിൽ ആയിരിക്കണം
ശമ്പളം
നിയമനം ലഭിക്കുന്നവർക്ക് ഒന്നാം വർഷം പ്രതിമാസം 40,650 രൂപയാണ് ശമ്പളം. രണ്ടാം വർഷം 41,490 രൂപയും മൂന്നാം വർഷം 42,355 രൂപയും നാലാം വർഷം 43,246 രൂപയും അഞ്ചാം വർഷം 44,164 രൂപയും ലഭിക്കും. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
അപേക്ഷകന്റെ പ്രായം 45 വയസിൽ കൂടരുത്. അതായത് 1981 ഒക്ടോബർ 9നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം അപേക്ഷകർ. OBC വിഭാഗത്തിന് മൂന്ന് വർഷവും SC/ST വിഭാഗത്തിന് അഞ്ച് വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാ ഫീസ് 300 രൂപയാണ്. SC/ST വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് നൽകേണ്ട. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
https://cochinshipyard.in/uploads/career/ba451469697122679108e1f5828a4a76.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates