

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിൽ സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ,കായിക പരിശീലകർ എന്നി തസ്തികയിലും മലയിൻകീഴ് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗസ്റ്റ് ലക്ചർ തസ്തികയിലും ഒഴിവുകൾ ഉണ്ട്. വിശദമായി പരിശോധിക്കാം.
സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ പേരുമലയിൽ സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ 35നും 55നും ഇടയിൽ പ്രായമുള്ള വൈകല്യങ്ങൾ ഇല്ലാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 20 രാവിലെ 11ന് നെടുമങ്ങാട് പേരുമല ഗവ.ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472-2804772, 9072257945
കായിക പരിശീലകരുടെ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിൽ കായിക പരിശീലകരെ നിയമിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ ഇനങ്ങളിലാണ് ഒഴിവുള്ളത്.
യോഗ്യത: ഡിഗ്രി അല്ലെങ്കിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡിഗ്രി, ഒരു വർഷത്തെ എൻഐഎസ് ഡിപ്ലോമ പാസായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 23 ഉച്ചയ്ക്ക് 2ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471- 2314238
ജേർണലിസം ഗസ്റ്റ് ലക്ചർ ഒഴിവ്
മലയിൻകീഴ് എം.എം.എസ് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യരായവർ യോഗ്യത, മുൻപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 23ന് രാവിലെ 10ന് കോളേജിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2282020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates