

സാക്ഷരതാ മിഷനിൽ അസിസ്റ്റന്റ് എഡിറ്റർ, കണ്ണൂർ ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലും തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളജിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ആറ്റിങ്ങൽ, ചാല എന്നീ ഗവ ഐ ടി ഐയികളിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിൽ ഒന്നിലേറെ ഒഴിവുകളുണ്ട്.
കേരള സംസ്ഥാന സാക്ഷരതാമിഷനിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഇത് നികത്തുന്നതിനായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം.
ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഭാഷാവിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. പ്രായപരിധി.
2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. 29,510 രൂപയാണ് പ്രതിമാസ സമാഹൃത വേതനം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.
വിശദവിവരങ്ങൾക്ക്: www.literacymissionkerala.org.
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഇതിനായി സെപ്റ്റംബർ 30ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റായും സഹിതം എത്തണം.
പ്രതിമാസം 60,410 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആണ്. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ അറിയാം.
ആറ്റിങ്ങൽ ഗവ ഐ ടി ഐ യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എ.സി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ, എസ്.സി വിഭാഗങ്ങൾക്കായുള്ള രണ്ടു ഒഴിവുകളിലേക്കും, ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ് (TPES) ട്രേഡിൽ EWS വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്കും നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ നിർദ്ദിഷ്ട ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ NAC-യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത.
ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ മൂന്നിന് നടത്തും. താൽപ്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
തിരുവനന്തപുരം ചാല ഗവ. ഐ ടി ഐ യിലെ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് (താൽക്കാലികം) പി എസ് സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് നിയമനം നടത്തുന്നു.
താൽപ്പര്യമുള്ളവർ സെപ്റ്റംബർ 29 രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ ടി ഐയിൽ പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
ഒരൊഴിവാണുള്ളത്. ഓപ്പൺ കാറ്റഗറിയിൽ ഉള്ളവർക്കാണ് നിയമനം. യോഗ്യത: മൾട്ടിമീഡിയ ആൻഡ് അനിമേഷനിൽ ബി. വോക്ക് അല്ലെങ്കിൽ ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിൽ കരസ്ഥമാക്കിയ രണ്ടു വർഷ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി / എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
ഫോൺ: 0471 2459255.
തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളജിലെ പ്ലേസ്മെൻറ് ആൻഡ് ട്രെയിനിംഗ് അസോസിയേഷൻ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
ദിവസവേതനം: 740 രൂപ. യോഗ്യത: കൊമേഴ്സ്/ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 10-നകം www.gectcr.ac.in ൽ അപേക്ഷ സമർപ്പിക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates