ആയിരത്തിലധികം ഒഴിവുകളുമായി പ്രയുക്തി തൊഴിൽ മേള ഒക്ടോബ‍ർ നാലിന്,ഐസിഫോസ്സിൽ ഇ​ന്റേൺഷിപ്പ്

ഭവന നി‍ർമ്മാണ ബോർഡിലും ആ‍ർ സി സിയിലും എൻജിനിയർ ഒഴിവുകൾ,തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 27 രാവിലെ 10 ന് സ്വകാര്യ സ്ഥാപനത്തിലേക്കുള്ള നിയമനങ്ങൾക്കായി അഭിമുഖം
 job fair
Prayukti Job Fair to be held on October 4 with over 1,000 vacancies, internship at ICFOSS AI gemini
Updated on
2 min read

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിലെ (ഐസിഫോസ്സ്) ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് എന്നിവയിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് ഇ​ന്റേണുകളെ നിയമിക്കുന്നു.

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എൻജിനിയർ തസ്തികകളിലും നിയമനം നടത്തുന്നു

 job fair
സംസാരിക്കാൻ ഭയമാണോ? നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താൻ 10 വഴികൾ

ഗവേഷണ പ്രോജക്ടുകളിൽ ഇന്റേൺഷിപ്പ്

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിലെ (ഐസിഫോസ്സ്) ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് എന്നിവയിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് ഇന്റേണുകളായി നിയമനം നടത്തുന്നു,

എം.എസ്.സി (സി.എസ് / ഇലക്ട്രോണിക്സ് / ഡാറ്റാസയൻസ് / തത്തുല്യം) / എം.സി.എ / എം.വോക് (കമ്പ്യൂട്ടർ സയൻസ്) / എം.ടെക് (ഐ.ടി / സി.എസ് / ഇ.സി / ഇ.ഇ.ഇ) / തത്തുല്യം / ബി.ടെക് (ഐ.ടി / സി.എസ് / ഇസി / ഇ.ഇ.ഇ) / തത്തുല്യം / ബി.എസ്.സി (സി.എസ് / ഇലക്ട്രോണിക്സ്) / ബി.സി.എ / ബി.വോക് (കമ്പ്യൂട്ടർ സയൻസ്) / ബി.കോം വിത്ത് ടാക്സേഷൻ / എംബിഎ (ഫിനാൻസ്) / ബിബിഎ / എംബിഎ (എച്ച്.ആർ) / ഡിപ്ലോമ (സി.എസ് / ഐ.ടി / ഇ.ഇ.ഇ / ഇ.സി.ഇ / എ.ഇ.ഐ) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ഒക്ടോബർ 10 ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, ഫോൺ: 0471 2700012/13/14, 0471 2413013; 9400225962.

 job fair
ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാം, 7565 ഒഴിവുകൾ; എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം

ആർ സി സി യിൽ എൻജിനിയർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികിിയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഒക്ടോബർ ഏഴിന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഭവന നിർമാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ ഒഴിവുണ്ട്. കരാർ നിയമനത്തിന് പുതുക്കിയ മാനദണ്ഡങ്ങളോടെ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.

 job fair
ഇനി ദിവസങ്ങൾ മാത്രം, ഐ ബി പി എസിന്റെ 12,718 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; കേരളത്തിലും നിയമനം

പ്രയുക്തി തൊഴിൽ മേള

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ നാലിന് പ്രയുക്തി തൊഴിൽ മേള സംഘടിപ്പിക്കും.

ജില്ലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള ആറ്റിങ്ങൽ ഗവ. കോളേജിലാണ് നടക്കുക. 20ൽ പരം തൊഴിൽ ദായകർ പങ്കെടുക്കും.

10, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്കായി ആയിരത്തിലധികം ഒഴിവുകളുണ്ട്.

https://www.ncs.gov.in എന്ന ലിങ്ക് വഴി തൊഴിൽ ദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. https://forms.gle/95rquMwp6XHH9YeC8 ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2992609, 8921941498.

 job fair
സ്‌കൗട്ട് ആൻഡ് ഗൈഡ് ആയിരുന്നോ ?, നിങ്ങളെ റെയിൽവേ വിളിക്കുന്നു

വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

ഹൗസ് കീപ്പിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ്, ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാഫ്, പേഷ്യന്റ് കെയർ / ജനറൽ ഡ്യൂട്ടി, പ്ലംബർ / ഇലക്ട്രിക്കൽ ഒഴിവുകളിലാണ് നിയമനം

സെപ്റ്റംബർ 27 രാവിലെ 10 ന് അഭിമുഖം നടക്കും. പ്രായ പരിധി 40 വയസ്, പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 8921916220, 0471 2992609.

Summary

Job Alert: vacancies of engineer at Housing Board and RCC. Prayukti Job Fair to be held on October 4 with over 1,000 vacancies, internship at ICFOSS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com