

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഓഫീസ് അസിസ്റ്റന്റ്,ലാബ് അസിസ്റ്റന്റ്, കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ,അമൃതിൽ അർബൻ ഇൻഫ്രാസ്ട്രക്ചർ കം വാട്ടർ എക്സ്പേർട്ട് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഓഫീസ് അസിസ്റ്റന്റ് (എസ്‌സി), ലാബ് അസിസ്റ്റന്റ് - ബയോളജി (എസ്ടി), ലാബ് അസിസ്റ്റന്റ് - കമ്പ്യൂട്ടര്‍ സയന്‍സ് (യുആര്‍) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഓരോ ഒഴിവ് വീതമാണുള്ളത്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് ഓഫീസ് അസിസ്റ്റന്റ് യോഗ്യത. ലാബ് അസിസ്റ്റന്റ് - ബയോളജി തസ്തികയിലേക്ക് സയന്‍സിലോ ബന്ധപ്പെട്ട വിഷങ്ങളിലോ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് യോഗ്യത.
ലാബ് അസിസ്റ്റന്റ് - കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/ബിസിഎ/ബിടെക് ഇന്‍ ഐടി/ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം എന്നിവയില്‍ ഏതെങ്കിലുമോ മൂന്ന് വര്‍ഷ ഡിപ്ലോമയോ വേണം.
സംവരണ വിഭാഗങ്ങളില്‍ യോഗ്യരായവരില്ലെങ്കില്‍ മറ്റുള്ളവരെ പരിഗണിക്കും. താൽപ്പര്യമുള്ളവര്‍ contract.engage@cukerala.ac.in എന്ന ഇ മെയിലിലേക്ക് സപ്തംബര്‍ എട്ടിനുള്ളില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ അയക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cukerala.ac.in സന്ദര്‍ശിക്കുക.
കാലിക്കറ്റ് സർവകലാശാലയിലെ അറബിക് പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴിവുണ്ട്. മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള തസ്തികയിലാണ് ഒഴിവ്.
യോഗ്യരായ, താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സഹിതം ഓഗസ്റ്റ് 29-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446254092.
അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷനിൽ (അമൃത് 2.0) അർബൻ ഇൻഫ്രാസ്ട്രക്ചർ കം വാട്ടർ എക്സ്പേർട്ട് ഒഴിവുണ്ട്.
കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്: https://amrutkerala.in വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. https://forms.gle/yrXZKMotpdj4aN9XA ഗൂഗിൾ ഫോം വഴി സെപ്റ്റംബർ 15നകം അപേക്ഷ നൽകണം. ഫോൺ: 0471 2320530/ 2323856.
ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രൊമോട്ടർ തൊഴിൽ നൽകുന്നതിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പിട്ടു.
ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് 18 വയസ്സ് പൂർത്തിയാക്കിയവർക്ക് സെയിൽസ് പ്രൊമോട്ടർ തസ്തികയിൽ തൊഴിൽ നൽകുന്ന പദ്ധതിയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
സ്മാർട്ട് ഫോൺ ഉപയോഗിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന വ്യക്തികൾക്കാണ് പദ്ധതിയിൽ തൊഴിൽ നൽകുക. മുപ്പത് മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്യാനോ സിം കാർഡ് വിൽക്കാനോ കഴിയുന്നവർക്ക് കുറഞ്ഞത് 7000 രൂപ മാസശമ്പളം ഉറപ്പു വരുത്തുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൂടുതൽ സിം ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ കൂടുതൽ വരുമാനം കണ്ടെത്താൻ സാധിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും സിം, ട്രെയിനിങ് കിറ്റ് തുടങ്ങിയവയും കമ്പനി നൽകും. മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇടവിട്ടുള്ള സമയങ്ങളിൽ അപ്‌ഡേഷൻ അറിയിപ്പുകൾ ഉണ്ടാകും. അതിനാൽ പൂർണ്ണമായി കാഴ്ചപരിമിതി ഉള്ളവർക്ക് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെങ്കിലും ചെറിയ രീതിയിലെങ്കിലും കാഴ്ചയുള്ളവർക്ക് പരിശീലനത്തിലൂടെ ജോലി സുഗമമായി ചെയ്യാനാവും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
പദ്ധതിയിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ കൂടി പങ്കാളിയാവുന്നതിലൂടെ ജോലിയൊന്നും ലഭിക്കാത്ത നിരവധി ഭിന്നശേഷിക്കാർക്ക് സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ ജോലി നൽകാനും നിശ്ചിത വരുമാനം ഉറപ്പാക്കാനും സാധിക്കും. പദ്ധതി കാലാവധി വരെയുള്ള പദ്ധതി മേൽനോട്ടം ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നിർവ്വഹിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates