നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിന് ഇടയില്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ജോസ്. ഫേസ്ബുക്കിലൂടെയായിരുന്നു ലാല്‍ജോസിന്റെ പ്രതികരണം.
''നിന്നെ കഴിഞ്ഞ 26 വര്‍ഷമായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരി തേക്കാന്‍ ശ്രമിച്ചാലും, ഞാന്‍ നിന്നോടൊപ്പമുണ്ട്, നിന്നെ അറിയുന്ന സിനിമാക്കാരും''. ദിലീപിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും, സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുമാണ് ലാല്‍ജോസ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates