സുല്‍ത്താനും ദംഗലും പഴങ്കഥ, മൂന്നു ദിനം കൊണ്ട് ബാഹുബലി നേടിയത് നാനൂറു കോടിയിലേറെ

ഇരുപതു കോടിയില്‍ ഏറെയാണ് കേരളത്തില്‍നിന്നു മാത്രം മൂന്നു ദിവസം കൊണ്ട ബാഹുബലി കളക്ട് ചെയ്തത്. 
സുല്‍ത്താനും ദംഗലും പഴങ്കഥ, മൂന്നു ദിനം കൊണ്ട് ബാഹുബലി നേടിയത് നാനൂറു കോടിയിലേറെ


മുംബൈ: കട്ടപ്പയും ബാഹുബലിയും തിയറ്ററുകളെ ഇളക്കിമറിച്ച മൂന്നുദിനം എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരിക്കൂട്ടിയത് നാനൂറു കോടിയിലേറെ രൂപ. റിലീസ് ആഴ്ചയിലെ വാരാന്ത്യം പിന്നിടുമ്പോള്‍ കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ച് ബാഹുബലി കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതു കോടിയില്‍ ഏറെയാണ് കേരളത്തില്‍നിന്നു മാത്രം മൂന്നു ദിവസം കൊണ്ട ബാഹുബലി കളക്ട് ചെയ്തത്. 

108 കോടിയാണ് ബാഹുബലി ആദ്യ ദിനത്തില്‍ വാരിക്കുട്ടിയത്. കേരളത്തില്‍ നിന്ന് മാത്രം 6.5 കോടി രൂപ ചിത്രം നേടിയിരുന്നു. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും റെക്കോഡ് കളക്ഷനാണ് ബാഹുബലി നേടിയത് എന്നാണ് കണക്കുകള്‍. സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍, ആമിര്‍ ഖാന്റെ ദംഗല്‍ എന്നിവയുടെ ആദ്യ വാരാന്ത്യ കളക്ഷന്‍ റെക്കോഡുകളാണ് ബാഹുബലി തകര്‍ത്തെറിഞ്ഞത്. സുല്‍ത്താന്‍ ആദ്യ വാരാന്ത്യത്തില്‍ 105.33 കോടിയാണ് നേടിയത്. ദംഗല്‍ 107.01 കോടിയും.

ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് ആദ്യ ദിനം വാരിക്കൂട്ടിയത്. ബോളുവിഡിലെ റെക്കോഡാ
ണ് ഇത്. പ്രമുഖ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോ ബാഹുബലി 2വിന്റെ ബുക്കിങ് തുടങ്ങി 24 മണിക്കൂറിനകം വിറ്റുതീര്‍ത്തത് 10 ലക്ഷം ടിക്കറ്റുകളാണ്. ടിക്കറ്റ് വില്‍പ്പനയില്‍ ദംഗല്‍ സൃഷ്ടിച്ച റെക്കോഡാണ് ബാഹുബലി മറികടന്നത്.

ഹിസ്‌റ്റോറിക് വീക്കെന്‍ഡ് എന്നാണ് ബാഹുബലി ഹിന്ദി പതിപ്പിന്റെ വിതരണാവകാശമുള്ള കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തത്. വെള്ളിയാഴ്ച 41 കോടിയും ശനിയാഴ്ച 40.5 കോടിയും ഞായറാഴ്ച 46.5 കോടിയും ബാഹുബലി ഹിന്ദി പതിപ്പ് കളക്ട് ചെയ്തതായി കരണ്‍ ജോഹര്‍ അറിയിച്ചു. 128 കോടിയാണ് ആദ്യ മൂന്നു ദിവസത്തെ കളക്ഷന്‍. 

തെലുങ്കില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ബാഹുബലി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറു കോടിയിലേറെ രൂപ ഇതിനകം തെലുങ്കില്‍നിന്ന് ചിത്രം നേടിയിട്ടുണ്ട്. തെലുങ്കാനയില്‍നിന്നും ആന്ധ്രയില്‍നിന്നുമായി ഇരുന്നൂറോ കോടിയിലേറെ നേടുന്ന ആദ്യ ചിത്രമായി ബാഹുബലി മാറുമെന്ന് സിനിമാ രംഗത്തുള്ളവര്‍ പറയുന്നു. 650 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത തമിഴ്‌നാട്ടില്‍ ആദ്യ വാരാന്ത്യത്തില്‍ ചിത്രം 30 കോടിയിലേറെ നേടിയതായാണ് കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com