'അമ്മയ്ക്ക് വേണ്ടത് നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാത്തവരെ,ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നത് ഇനിയും അനുവദിക്കില്ല'; കൂട്ടുകാരിക്കൊപ്പമെന്ന് ഗീതുമോഹന്‍ദാസ്

അമ്മയില്‍ നിന്നും രാജി വയ്ക്കുകയാണ്. വളരെ നേരത്തേ എടുക്കേണ്ട തീരുമാനമായിരുന്നു എന്നും ഡബഌുസിസിയുടെ ഫേസ്ബുക്ക് പേജില്‍ പ്രഖ്യാപിച്ച രാജിയില്‍ അവര്‍ വ്യക്തമാക്കി
GEETHU
GEETHU
Updated on: 
1 min read

കൊച്ചി: നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് അമ്മയ്ക്ക് വേണ്ടത്.ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണെന്ന് നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ്.

അമ്മയില്‍ നിന്നും രാജി വയ്ക്കുകയാണ്. വളരെ നേരത്തേ എടുക്കേണ്ട തീരുമാനമായിരുന്നു എന്നും ഡബഌുസിസിയുടെ ഫേസ്ബുക്ക് പേജില്‍ പ്രഖ്യാപിച്ച രാജിയില്‍ അവര്‍ വ്യക്തമാക്കി.സംഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസകരമാണെന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്.

ഇനിയും ഇത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടുകാരിക്കൊപ്പം പുറത്ത് നിന്ന് പോരാടുമെന്നും അവര്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com