ഞങ്ങളോട് മിണ്ടുന്നതില്‍ നിന്ന് പോലും മറ്റുള്ളവരെ വിലക്കി, പേടിച്ചാണ് ജീവിക്കുന്നത്;  എംബിഎ പഠിച്ചാല്‍ മതിയായിരുന്നുവെന്ന് അമ്മ ഇപ്പോള്‍ പറയുന്നുണ്ടെന്നും പാര്‍വതി

കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് എന്റെ എല്ലാ സിനിമകളും ഹിറ്റായിരുന്നു. ആ എനിക്കാണ് ഇപ്പോള്‍ സിനിമയില്ലാത്തതെന്നും അവര്‍ തുറന്ന് പറഞ്ഞു. എം ബി എ പഠിച്ചാല്‍ മതിയായിരുന്നുവെന്ന് വരെ അമ്മ
ഞങ്ങളോട് മിണ്ടുന്നതില്‍ നിന്ന് പോലും മറ്റുള്ളവരെ വിലക്കി, പേടിച്ചാണ് ജീവിക്കുന്നത്;  എംബിഎ പഠിച്ചാല്‍ മതിയായിരുന്നുവെന്ന് അമ്മ ഇപ്പോള്‍ പറയുന്നുണ്ടെന്നും പാര്‍വതി

ലച്ചിത്ര രംഗത്തെ മറ്റുള്ളവര്‍ തങ്ങളോട് സംസാരിക്കുന്നതിന് പോലും അപ്രഖ്യാപിത വിലക്കുണ്ടെന്നും  ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ടെന്നും നടി പാര്‍വതി. ബോളിവുഡില്‍ സ്ത്രീകള്‍ അനുഭവങ്ങള്‍ തുറന്ന് പറയുന്നത് കണ്ട് അസൂയ തോന്നുന്നുണ്ട്. അവിടെ ആര്‍ക്കും ജോലി നഷ്ടപ്പെടുന്നില്ല. മലയാളത്തില്‍ അതല്ല സ്ഥിതിയെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. 

എതിര്‍ത്ത് സംസാരിച്ചാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ എന്തും ചെയ്യുമെന്ന അവസ്ഥയാണ്. ഞങ്ങളും വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. വീട് വരെ തീയിട്ടേക്കാം എന്നും പാര്‍വതി പറഞ്ഞു. കേരളത്തിന്റെ പുരോഗമനം കടലാസില്‍ മാത്രമേയുള്ളൂ. താര ആരാധനയാണ് ഏറ്റവും മോശമായ കാര്യം. ഗുണ്ടാ സംഘങ്ങളെ പോലെയാണ് ഫാന്‍സ് അസോസിയേഷനുകള്‍ പെരുമാറുന്നത്. 

ആകെ ഒരു സിനിമയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം ലഭിച്ചത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് എന്റെ എല്ലാ സിനിമകളും ഹിറ്റായിരുന്നു. ആ എനിക്കാണ് ഇപ്പോള്‍ സിനിമയില്ലാത്തതെന്നും അവര്‍ തുറന്ന് പറഞ്ഞു. എം ബി എ പഠിച്ചാല്‍ മതിയായിരുന്നുവെന്ന് വരെ അമ്മ പറയുന്ന അനുഭവം തനിക്കുണ്ടായെന്നും പാര്‍വതി വെളിപ്പെടുത്തി. എന്തെല്ലാം പ്രതിസന്ധി വന്നാലും സ്വീകരിച്ച നിലപാടുകളില്‍ നിന്ന് അല്‍പ്പം പോലും പിന്നോട്ട് പോവില്ലെന്നും താരം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com