'ഈ ഐഡി കാർഡിന് നന്ദി, വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം'; സേതുരാമയ്യർ സിബിഐയുടെ ടീമിൽ പിഷാരടിയും

സിബിഐ ഐഡി കാർഡ് കഴുത്തിലിട്ട് ​ഗൗരവ ഭാവത്തിൽ നിൽക്കുന്ന പിഷാരടിയാണ് ചിത്രത്തിൽ
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

മ്മൂട്ടിയുടെ ഏറ്റവും ശക്തമായ കഥാപാത്രം സേതുരാമയ്യർ സിബിഐ വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ അഞ്ചാം ഭാ​ഗത്തിന്റെ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. നമ്മൾ ഇതുവരെ കാണാത്ത ഒരാൾ സേതുരാമയ്യരുടെ ടീമിൽ ഇടംപിടിച്ചിരിക്കുകയാണ്. നടൻ രമേഷ് പിഷാരടിയാണ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നത്. താരം തന്നെയാണ് സന്തോഷം പങ്കുവച്ചത്. 

രമേഷ് പിഷാരടിയുടെ കുറിപ്പ് വായിക്കാം

സിബിഐ ഐഡി കാർഡ് കഴുത്തിലിട്ട് ​ഗൗരവ ഭാവത്തിൽ നിൽക്കുന്ന പിഷാരടിയാണ് ചിത്രത്തിൽ. കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനമായിരുന്നു ഇതെന്നാണ് താരം കുറിക്കുന്നത്. 'ഈ ഐഡി കാർഡിന് നന്ദി...  കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനം ....വളർന്ന്  സേതുരാമയ്യർ CBI കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.ഒരു പക്ഷെ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു. താങ്ക്യൂ'- പിഷാരടി കുറിച്ചു. 

മലയാള സിനിമാ ചരിത്രത്തിൽ ആദ്യം

ആദ്യ നാലു ഭാ​ഗങ്ങളുടെ സംവിധായകനായ കെ. മധു തന്നെയാണ് ചിത്രം ഒരുക്കുന്നത്. എസ്.എൻ. സ്വാമിയാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്. അഖിൽ ജോര്‍ജാണ് കാമറ ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിൽ മുകേഷും എത്തുന്നുണ്ട്. സിബിഐ ഉദ്യോ​ഗസ്ഥനായ ചാക്കോ ആയാണ് താരം എത്തുക. രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരും ചിത്രത്തിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com