കുറുപ്പും ഒടിടിയിലേക്ക് പോകുമായിരുന്നു, തിയറ്ററിലേക്ക് കൊണ്ടുവന്നത് മമ്മൂട്ടി, മരക്കാറിനു വേണ്ടി ജീവിതം മുഴുവൻ ഇരിക്കാനാവില്ല

'മരക്കാര്‍ തിയേറ്റര്‍ റിലീസ് ഉണ്ടാവാന്‍ ഇനി ഒരു സാധ്യതയുമില്ല'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മോഹൻലാൽ നായകനായി എത്തുന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹത്തിന്റെ തിയേറ്റര്‍ റിലീസ് ഉണ്ടാവാന്‍ ഇനി ഒരു സാധ്യതയുമില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍.  ചിത്രം ഒടിടി റിലീസ് തന്നെയായിരിക്കുമെന്ന ഫിലിം ചേബര്‍ പ്രസിഡന്റ് സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ തിയറ്റര്‍ റിലീസ് എന്ന ഉടമകളുടെ പ്രതീക്ഷകള്‍ അസ്തമിച്ചെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ എന്ന് പറഞ്ഞ് ഒരു ജീവിതം മുഴുവന്‍ ഇരിക്കാനാവില്ലെന്നും മറ്റ് സിനിമകളും പ്രെഡ്യൂസേഴ്‌സുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കുറുപ്പിൽ പ്രതീക്ഷ

ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിനെ തിയറ്ററിലേക്ക് എത്തിച്ചത് മമ്മൂട്ടിയും ദുൽഖറും കൂടിയാണെന്നും വിജയകുമാർ പറഞ്ഞു. കുറുപ്പ് ഒടിടിയിലേക്ക് പോകേണ്ടിയിരുന്ന സിനിമയാണെന്നും മമ്മൂട്ടിയും ദുല്‍ഖറും അതിന്റെ നിര്‍മാതാക്കളുമെല്ലാം സഹകരിച്ചതോടെ ആ പടം തിയേറ്ററില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുമെന്ന പൂര്‍ണ പ്രതീക്ഷയുണ്ടെന്നും വിജയകുമാർ വ്യക്തമാക്കി. 

ആന്റണി പെരൂമ്പാവൂര്‍ ഒരാഴ്ച മുന്‍പ് എല്ലാ തിയറ്ററുടമകളുടെ അക്കൗണ്ടിലേക്കും പൈസ തിരിച്ചടച്ചിരുന്നു. അതിനു ശേഷം ഫിലിം ചേംബര്‍ പ്രസിഡന്റുകൂടി ആ വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടെന്ന് അറിയിച്ചപ്പോള്‍ ആ പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാം. 15 കോടി നല്‍കാമെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇനി പണം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു. 

കുറുപ്പ് നവംബർ 12ന് എത്തും

തിയറ്ററിൽ മാത്രമേ മരക്കാർ റിലീസ് ചെയ്യുകയൊള്ളൂ എന്നാണ് ആദ്യം ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് പലപ്രാവശ്യം മാറ്റിവച്ചതോടെ ഒടിടിയിലൂടെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വലിയ വിമർശനമാണ് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും നേരെ തിയറ്റർ ഉടമകളിൽ നിന്നുണ്ടായത്. അതിനിടെ തിയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. ദുൽഖറിന്റെ കുറുപ്പാണ് പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. നവംബർ 12നാണ് ചിത്രം റിലീസിന് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com