'പത്തു വയസുകാരിക്ക് അച്ഛനോടുള്ള സ്നേഹമാണത്, കുരുന്നുകളെ പോലും വെറുതെ വിടുന്നില്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 12:43 PM  |  

Last Updated: 27th April 2022 12:43 PM  |   A+A-   |  

RAMESH_PISHARADY_DUGHTER

ചിത്രം: ഫേയ്സ്ബുക്ക്

 

മേഷ് പിഷാരടി പ്രധാന വേഷത്തിൽ എത്തിയ നോ വേ ഔട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമ കണ്ട ശേഷമുള്ള പിഷാരടിയുടെ മകളുടെ രസകരമായ പ്രതികരണം ആരാധക ശ്രദ്ധ നേടിയിരുന്നു. എന്നാൽ കുട്ടിയുടെ വാക്കുകളെ മോശമായ തരത്തിൽ ഉപയോ​ഗിച്ച് നോ വേ ഔട്ടിനും രമേഷ് പിഷാരടിക്കും എതിരെ സൈബർ ആക്രമണം നടക്കുകയാണ്. ഇപ്പോൾ ഇത്തരം വിമർശകർക്കെതിരെ രൂക്ഷ ഭാഷയിൽ രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ബാദുഷ. 

പത്തുവയസ്സുള്ള ഒരു പെൺകുട്ടി പറഞ്ഞതിനെ വളച്ചൊടിച്ച് വിദ്വേഷം വിളമ്പുന്നവരെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്ന് ബാദുഷ പറയുന്നു. നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ വിമർശിക്കാമെന്നും അത് സ്വീകരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തയാറാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മകൾക്ക് അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാൻ നിങ്ങൾക്ക് ഒക്കെ പെൺമക്കൾ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ബാദുഷ പറഞ്ഞു. അച്ഛന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഇഷ്ടപ്പെട്ടില്ല’ എന്നായിരുന്നു രമേശ് പിഷാരടിയുടെ മകൾ പൗർണമിയുടെ മറുപടി. അച്ഛൻ കോമഡി സിനിമയിൽ അഭിനയിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും പൗർണമി പറഞ്ഞു. 

ബാദുഷയുടെ കുറിപ്പ് വായിക്കാം

സ്വന്തം അച്ഛൻ സിനിമയിൽ അഭിനയിച്ച സീൻ കണ്ട് വിഷമിച്ച ഒരു പെൺകുട്ടി പറഞ്ഞ അഭിപ്രായത്തിൽ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലർ. കുരുന്നുകളെ പോലും വെറുതെ വിടാൻ തയാറാകാതെ, ഇത്തരത്തിൽ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാൻ നാട്ടിൽ ഒരു നിയമവുമില്ലെന്നാണോ?

നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ വിമർശിച്ചോളൂ.., പോരായ്മകൾ ചൂണ്ടിക്കാണിച്ചോളൂ.. അത് വിശാലമായ മനസോടെ സ്വീകരിക്കാൻ ഒരു മടിയുമില്ല രമേശ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് നോ വേ ഔട്ട്. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ.

10 വയസ്സുള്ള ഒരു പെൺകുട്ടി അവളുടെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാൻ നിങ്ങൾക്ക് ഒക്കെ പെൺമക്കൾ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല. രമേശിനും കുടുംബത്തിനും നോ വേ ഔട്ട് എന്ന സിനിമയ്ക്കും എല്ലാ വിധ പിന്തുണയും.

ഈ വാര്‍ത്ത കൂടി വായിക്കൂ

കല്യാണമായോ റിമി! തുടർച്ചയായി കോളുകൾ; സംശയം തീർത്ത് റിമി; വിഡിയോ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ