'അച്ഛന് കോമഡി പടത്തിൽ അഭിനയിച്ചാൽ പോരെ, ഈ സിനിമ ഇഷ്ടമായില്ല'; 'നോ വേ ഔട്ട്' കണ്ട് പിഷാരടിയുടെ മകൾ 

അച്ഛൻ തൂങ്ങിച്ചാവുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും ദേഷ്യപ്പെടുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതുമൊന്നും ഇഷ്ടമായില്ലെന്നുമാണ് പൗർണമി പറഞ്ഞത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മേഷ് പിഷാരടി പ്രധാന വേഷത്തിൽ എത്തിയ നോ വേ ഔട്ട് ഇന്നലെയാണ് തിയറ്ററിൽ എത്തിയത്. സർവൈവൽ ത്രില്ലറായി പുറത്തിറങ്ങിയ ‌ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. എന്നാൽ അച്ഛന്റെ പടം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പിഷാരടിയുടെ മകൾ പൗർണമി. അച്ഛൻ തൂങ്ങിച്ചാവുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും ദേഷ്യപ്പെടുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതുമൊന്നും ഇഷ്ടമായില്ലെന്നുമാണ് പൗർണമി പറഞ്ഞത്. അച്ഛന് കോമഡി പടങ്ങളിൽ അഭിനയിച്ചാൽ പോരേ എന്നും മകൾ ചോദിക്കുന്നു. 

‘നോ വേ ഔട്ട് കണ്ടു. പടം ഇഷ്ടമായില്ല. അച്ഛൻ തൂങ്ങിച്ചാവുന്നതു കണ്ടിട്ട് സഹിച്ചില്ല. അച്ഛന് ദേഷ്യം വരുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതും ഒക്കെയാണ് സിനിമയിലുള്ളത്. വല്ല നല്ല കാര്യങ്ങളും ചെയ്താൽ പോരേ. അവസാനം അച്ഛൻ രക്ഷപ്പെട്ടതു കണ്ടപ്പോൾ സന്തോഷമായി. അച്ഛൻ കോമഡി പടങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം. ഈ സിനിമയിൽ ഒട്ടും കോമഡി ഇല്ല. മുഴുവൻ സീരിയസ് ആണ്. ബാക്കി എല്ലാവർക്കും ഇഷ്ടപ്പെടുമായിരിക്കും എനിക്ക് ഇഷ്ടപ്പെട്ടില്ല.’- പൗർണമി പറഞ്ഞു. സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് അച്ഛന്റെ സിനിമയേക്കുറിച്ചുള്ള അഭിപ്രായം പൗർണമി പറഞ്ഞത്. 

മകളുടെ നെ​ഗറ്റീവ് കമന്റിൽ മറുപടിയുമായി പിഷാരടിയും എത്തി. ‘മകൾ ഒരു അച്ഛൻ കുഞ്ഞാണ്. അവൾക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അവൾക്കു സിനിമയും കഥാപാത്രവും ഒന്നും ഇല്ല... അച്ഛനാണ് വേദനിക്കുന്നത്.’- എന്നാണ് പിഷാരടി പറഞ്ഞത്. സിനിമയിലെ തന്റെ അവസ്ഥ കാണാൻ വയ്യാത്തതുകൊണ്ട് അമ്മയും സിനിമ കാണാൻ വന്നില്ലെന്നും താരം വ്യക്തമാക്കി. 

നടൻ എന്ന നിലയിൽ പിഷാരടിയുടെ ജീവിതത്തിലെ പുതിയൊരു ചുവടുവയ്പ്പാണ് ചിത്രം. ഇതുവരെ കാണാത്ത റോളിലാണ് പിഷാരടി എത്തുന്നത്. നിധിന്‍ ദേവിദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നാല് കഥാപാത്രങ്ങളാണ് ഉള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com