തെരുവിലൂടെ പായുന്ന ദിനോസർ, അമ്പരപ്പിക്കാൻ 'ജുറാസിക് വേൾഡ് ഡോമിനിയൻ' എത്തുന്നു; ട്രെയിലർ

ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായാണ് ജുറാസിക് വേൾഡ് ‍ഡൊമിനിയൻ പുറത്തെത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

പ്രേക്ഷകർക്ക് കാഴ്ചാ വിരുന്നൊരുക്കാൻ ജുറാസിക് വേൾഡ് ഡോമിനിയൻ എത്തുന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ന​ഗരങ്ങൾ കീഴടക്കുന്ന ദിനോസറിനെയാണ് ട്രെയിലറിൽ കാണുന്നത്. ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായാണ് ജുറാസിക് വേൾഡ് ‍ഡൊമിനിയൻ പുറത്തെത്തുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം എത്തുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്.

വൻതാരനിരയിലാണ് ചിത്രം ഒരുക്കുന്നത്. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ജൂൺ 10ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com