ബുർജ് ഖലീഫയിൽ സേതുരാമയ്യർ സിബിഐ, സാക്ഷിയാവാൻ മമ്മൂട്ടിയും; വിഡിയോ

നാളെയാണ് സിബിഐ 5 ദി ബ്രെയിൻ തിയറ്ററിൽ എത്തുന്നത്
ബുർജ് ഖലീഫയിൽ സേതുരാമയ്യർ സിബിഐ, സാക്ഷിയാവാൻ മമ്മൂട്ടിയും; വിഡിയോ

സേതുരാമയ്യർ സിബിഐയുടെ അഞ്ചാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. നാളെയാണ് സിബിഐ 5 ദി ബ്രെയിൻ തിയറ്ററിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബർജ് ഖലീഫ കീഴടക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറാണ് ദുബായിലെ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ മമ്മൂട്ടിയും എത്തിയിരുന്നു. 

ഇന്നലെയാണ് ബുർജ് ഖലീഫയിൽ സേതുരാമയ്യർ നിറഞ്ഞു നിന്നത്. മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടിയും രണ്‍ജി പണിക്കരും അടക്കമുള്ള സഹതാരങ്ങളും ദുബായിൽ എത്തിയിരുന്നു. ബുർജ് ഖലീഫയിൽ തെളിയുന്ന സേതുരാമയ്യരുടെ മുഖം പകർത്താനായി നിരവധി ആരാധകരും തടിച്ചു കൂടിയിരുന്നു. ബുർജ് ഖലീഫയിൽ ആദ്യമായി പ്രദർശിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ ട്രെയിലറായിരുന്നു. അതിനു ശേഷം സിബിഐ 5 ആണ് എത്തുന്നത്.

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നതെന്നാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വ്യക്തമാക്കിയിട്ടുള്ളത്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സേതുരാമയ്യർ സിബിഐയുടെ ടീം അം​ഗമായ വിക്രമിന്റെ വേഷത്തിൽ ജ​ഗതിയും എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com