വലിയ വട്ടപ്പൊട്ടിനും ആ ചിരിക്കും മാറ്റമില്ല, കവിയൂർ പൊന്നമ്മയെ കാണാനെത്തി ഊർമിള ഉണ്ണി; ഫോട്ടോ വൈറൽ

ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാള സിനിമയിലെ സ്നേഹനിധിയായ അമ്മ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെയെല്ലാം അമ്മയായി ഒരു കാലത്ത് താരം നിറഞ്ഞു നിന്നിരുന്നു. കുറച്ചു നാളുകളായി സിനിമയിൽ അത്ര സജീവമല്ല കവിയൂർ പൊന്നമ്മ. ഇപ്പോൾ താരത്തെ കാണാൻ പോയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഊർമിള ഉണ്ണി. 

കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്തോഷം അറിയിച്ചത്. ‘‘പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.’’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വലിയ വട്ടപ്പൊട്ടു തൊട്ട് ഇരിക്കുന്ന പൊന്നമ്മയെയാണ് ചിത്രത്തിൽ കാണുന്നത്. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 

നാടകരംഗത്തു നിന്നും ഇരുപതാം വയസ്സിലാണ് കവിയൂർ പൊന്നമ്മ സിനിമയിൽ എത്തുന്നത്. തന്നേക്കാൾ ഇരട്ടിപ്രായമുള്ള നടന്മാരുടെ അമ്മവേഷം ആണ് അന്നും ലഭിച്ചുകൊണ്ടിരുന്നത്. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ ആഷിഖ് അബു സംവിധാനം ചെയ്ത ഭാ​ഗത്തിലാണ് അവസാനമായി കണ്ടത്. മോഹൻലാലിന്റെ ആറാട്ടിലും ശബ്ദ സാന്നിധ്യമായി കവിയൂർ പൊന്നമ്മയുണ്ടായിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com