'ആ വോൾവോ വാങ്ങിയത് ഞാനല്ല, അത് കാപ്പയുടെ നിർമാതാവ് എടുത്ത വണ്ടി'; ഷാജി കൈലാസ്

താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് കൂടെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ കടുവയിലൂടെ വിജയപാതയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. അതിനു പിന്നാലെ ഷാജി കൈലാസ് പുതിയ കാർ വാങ്ങിയതായി വാർത്തകൾ വന്നു. എന്നാൽ വോള്‍വോ കാര്‍ വാങ്ങിച്ചത് താൻ അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. തന്റെ പുതിയ ചിത്രം കാപ്പയുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത് എന്നാണ് സംവിധായകൻ വ്യക്തമാക്കിയത്. താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് കൂടെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ  'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിന്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ.- ഷാജി കൈലാസ് കുറിച്ചു. 

പൃഥ്വിരാജും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന കാപ്പയുടെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ ഷാജി കൈലാസ്. അപർണ ബാലമുരളിയും അന്ന ബെന്നുമാണ് ചിത്രത്തിലെ നായികമാരെത്തുന്നത്. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു ചിത്രം സംവിധാനം ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ചിത്രം ഷാജി കൈലാസ് ഏറ്റെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com