'ലോകത്തെങ്ങുമില്ലാത്ത പരാതി', പൊലീസിനെ കുഴക്കി ഷെയിൻ നി​ഗം; ബർമൂഡ ട്രെയിലർ

വിചിത്രമായ ഒരു പരാതിയുമായി ഷെയിൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഷെയിൻ നി​ഗം പ്രധാന കഥാപാത്രമായി എത്തിയ ബർമൂഡ ട്രെയിലർ പുറത്ത്. ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദു​ഗോപൻ എന്ന കഥാപാത്രമായാണ് ഷെയിൻ എത്തുന്നത്. വിചിത്രമായ ഒരു പരാതിയുമായി ഷെയിൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. 

പൊലീസ് ഓഫിസറുടെ വേഷത്തിൽ എത്തുന്ന വിനയ് ഫോർട്ടാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, നിരഞ്ജന അനൂപ്, ഗൗരി നന്ദ, ഷൈനി സാറ, നൂറിന്‍ ഷെറീഫ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്‍റെ രചന. 

എൻ എം ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ്  എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണ്‍ ആണ്. ഓഗസ്റ്റ് 19ന് തിയറ്ററുകളില്‍ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com