വില 3.15 കോടിക്കു മേലെ, പൃഥ്വിരാജിന് പിന്നാലെ ലംബോർഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ; രജിസ്ട്രേഷൻ ആലപ്പുഴയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2022 01:04 PM |
Last Updated: 19th August 2022 01:43 PM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
പുഷ്പയ്ക്കു പിന്നാലെ വിക്രവും വൻ വിജയമായതോടെ തെന്നിന്ത്യൻ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ഇപ്പോൾ താരത്തിന്റെ പുതിയ ജീവിതത്തിലേക്ക് എത്തിയ പുതിയ അതിഥിയെക്കുറിച്ചാണ് വാർത്ത. ആഡംബര വാഹനമായ ലംബോര്‍ഗിനിയുടെ എസ്‍യുവി മോഡലായ ഉറൂസ് സ്വന്തമാക്കിയിരിക്കുകയാണ് താരം.
3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്നതാണ് ഈ ആഡംബര എസ്‍യുവിയുടെ ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോര്‍ഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനം ആലപ്പുഴ ആര്‍ടി ഓഫീസിലാണ് ഫഹദ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്.
ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയറും ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഉണ്ട്. പൈതണ്‍ ഗ്രീന്‍ നിരത്തില്‍ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്ന ഫഹദ് സ്വന്തമാക്കിയത്.
ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്‌യുവിയാണ് ഉറുസ്. ഉറൂസ് 2017 ഡിസംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും 2018 ജനുവരിയിൽ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്‍തു. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ZF-ൽ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഞാൻ ഏറെ സ്നേഹിക്കുന്ന ദുൽഖറിന്റെ അച്ഛൻ, മമ്മൂട്ടി സാർ എനിക്ക് അങ്കിളാണ്; വിജയ് ദേവരക്കൊണ്ട
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ